മനാമ: ബഹ്‌റൈനിലെ ബിസിനസ് കോൺഫറൻസിൽ പങ്കെടുക്കാനിരുന്ന വ്യവസായികളുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും ഇസ്രയേലി പ്രതിനിധി സംഘം സുരക്ഷാ കാരണങ്ങളാൽ സന്ദർശനം റദ്ദാക്കിയതായി സംഘാടകർ അറിയിച്ചു. ഗ്ലോബൽ എന്റർപ്രണർഷിപ്പ് നെറ്റ് വർക്ക് ഏപ്രിൽ 15 മുതൽ നടത്താനിരിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ സംഘം പദ്ധതിയിടുന്നുണ്ട്. സുരക്ഷാ കാരണങ്ങളാലാണ് വരാതിരിക്കുന്നതെന്നു പങ്കെടുക്കുന്ന മറ്റ് 180 രാജ്യങ്ങൾക്ക് തടസ്സം ഉണ്ടാക്കരുതെന്ന് അവർ നിർദ്ദേശിച്ചതായും സംഘടനയുടെ പ്രസിഡന്റ് ജൊനാഥൻ ഒറ്മൻസ് പറഞ്ഞു.
