ദേവ്ജി-ബി.കെ.എസ് ബാലകലോത്സവം-2019 കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

മനാമ: ബഹ്റൈനിലെ പ്രവാസി കുട്ടികളുടെ സര്ഗ്ഗ വാസനകളുടെ കലാമാമാങ്കമായ ദേവ്ജി -ബി.കെ.എസ് ബാലകലോത്സവം-2019 ന്റെ‍ പ്രവര്ത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് സമാജത്തില്‍ ബാലകലോത്സവം കമ്മിറ്റി ഓഫീസിന്റെ ഔപചാരിക ഉദ്ഘാടനം ഏപ്രില്‍ 11 ന് വ്യാഴാഴ്ച ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ്‌ രാധാകൃഷ്ണ പിള്ള നിര്വ്വഹിച്ചു. സമാജം ജനറല്‍ സെക്രട്ടറി എം പി രഘു, മറ്റു ഭരണസമിതി അംഗങ്ങള്‍, ബാലകലോത്സവം-2019 ജനറല്‍കണ്‍വീനര്‍ ശ്രീ മുരളീധര്‍ തമ്പാന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.