മനാമ: ബഹ്‌റൈനിലെ സാമൂഹ്യ സേവന രംഗത്ത് കഴിഞ്ഞ മൂന്ന് വർഷക്കാലമായി പ്രവർത്തിക്കുന്ന ബഹ്‌റൈൻ ഡിഫറന്റ് തിങ്കേഴ്‌സ്, പ്രവാസി മലയാളികൾക്കായി പാചക മത്സരം സംഘടിപ്പിക്കുന്നു. രുചിമേളം സീസൺ 2 എന്ന പേരിലുള്ള ഈ പാചക മത്സരം മെയ് മാസം 3, വെള്ളിയാഴ്ച വൈകുന്നേരം 3.30 മുതൽ അദ്ലിയയിലെ ബഹ്‌റൈൻ കാൾട്ടൺ ഹോട്ടലിൽ വച്ചാണ് നടത്തപ്പെടുക.
ഒറ്റയ്ക്കോ, പരമാവധി 3 പേരുള്ള ഒരു ഗ്രൂപ്പായോ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ഒരു നോൺ വെജ് മെയിൻ കോഴ്‌സും ഒരു ഡെസേർട്ടുമാണ് മത്സരത്തിനായി തയാറാക്കി കൊണ്ടു വരേണ്ടത്. മത്സരത്തിൽ പങ്കെടുക്കുന്നവർ ആഗ്രഹിക്കുന്നവർ വിശദ വിവരങ്ങൾക്കായി 36572287, 35534680 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.