ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പങ്കെടുത്ത കേരളീയ സമാജം ആരോഗ്യ സെമിനാർ ശ്രദ്ധേയമായി

മനാമ: കേരളത്തിൽ നിന്നും ബഹ്‌റൈനിൽ സന്ദർശനത്തിന് എത്തിയ ആരോഗ്യ രംഗത്തെ പ്രശസ്തരായ തിരുവനന്തപുരം എസ്.കെ. ഹോസ്പിറ്റൽ കാർഡിയോളജി വിഭാഗം തലവൻ ഡോ: സുരേഷ് കെ., ജീവിതശൈലീ രോഗ വിദഗ്ദ്ധൻ ഡോ: പ്രതാപ് ചന്ദ്രന്‍ (ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റിക്), ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റിടൂട്ട് പ്രൊഫസ്സറും, അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് തലവനുമായ ഡോ: രാമൻകുട്ടി, ഇന്റെർണൽ മെഡിസിൻ കൺസൾട്ടന്റ് ആയ ഡോ: പവിത്രൻ (പി.ആർ.എസ് ഹോസ്പിറ്റൽ തിരുവനന്തപുരം) എന്നിവരെ പങ്കെടുപ്പിച്ച് ബഹ്‌റൈൻ കേരളീയ സമാജം (ബി.കെ.എസ്) ചാരിറ്റി – നോർക്ക കമ്മിറ്റി ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു.

സെമിനാറിൽ ബി.കെ.എസ് ആക്ടിങ് പ്രസിഡന്റ് പി.എൻ. മോഹൻരാജ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.പി. രഘു സ്വാഗതവും, റഫീഖ് അബ്ദുള്ള നന്ദിയും രേഖപ്പെടുത്തി. കെ.ടി. സലിം മേഡറേറ്റർ ആയിരുന്നു. ഡോ: താജുദ്ധീൻ എച്ച് .മുസ്തഫ ആശംസയർപ്പിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക്‌ കാർഡിയോളജി, ഡയബറ്റിക്, ഇന്റെർനൽ മെഡിസിൻ, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിൽ അതാത് ഡോക്ടറുമായി കൂടിക്കാഴ്ച്ചക്കും അവസരം ഒരുക്കിയിരുന്നു.

അന്തരിച്ച മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ” ബാബു പോള്‍,IAS ന് ചടങ്ങില്‍ സമാജത്തിനു വേണ്ടി ട്രഷറര്‍ ശ്രീ ദിലീഷ് കുമാര്‍ അനുശോചനം രേഖപ്പെടുത്തി.