മനാമ: ബഹ്‌റൈൻ കെഎംസിസി ജിദാലി ഏരിയ വാർഷിക ജനറൽ ബോഡിയോഗം ജിദാലി കെഎംസിസി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഏരിയ പ്രസിഡണ്ട് ഫൈസൽ തിരുവള്ളൂരിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച യോഗം സമസ്ത ജിദാലി ഏരിയ പ്രസിഡണ്ട് മുഹമ്മദ് മുസ്‌ലിയാർ ഉദ്ഘാടനം നിർവഹിച്ചു.
വാർഷിക റിപ്പോർട്ട് ആക്ടിംഗ് പ്രസിഡണ്ട് ഫൈസൽ തിരുവള്ളൂർ വരവ് ചിലവ് കണക്ക് ജനറൽ സെക്രട്ടറി റഷീദ് പുത്തൻ ചിറ അവതരിപ്പിച്ചു. തുടർന്ന് നിലവിലുള്ള ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു റിട്ടേണിംഗ് ഓഫീസർ ഉമ്മർ മലപ്പുറത്തിന്റെ നേതൃത്വത്തിൽ പുതിയ കമ്മിറ്റി തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. നിരീക്ഷകരായ ഹുസൈൻ വയനാട് തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നേതൃത്വം നൽകി.
സദസ്സിന്റെ അഭിപ്രായം മാനിച്ച് ഏക പാനലിലൂടെ പുതിയ ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് -ഹമീദ് കോടശ്ശേരി, ജനറൽ സെക്രട്ടറി – റഷീദ് പുത്തൻചിറ, ട്രഷറർ – ഷജീർ വണ്ടൂർ, ഓർഗനൈസിങ് സെക്രട്ടറി – ആസിഫ് നിലമ്പൂർ, വൈസ് പ്രസിഡണ്ടുമാർ – റമീസ് കണ്ണൂർ, ഫൈസൽ തിരുവള്ളൂർ, മജീദ് തണ്ണീർപ്പന്തൽ, നിയാസ് ദേളി,റഷീദ് ഒ പി.
ജോയിൻ സെക്രട്ടറിമാർ – ദുൽഖർ സൽമാൻ ബേപ്പൂർ,അഷ്റഫ്, ഷെഫീഖ് ട്യൂബ്ലി,നിസാർ സൽമാബാദ്,ബഷീർ എന്നിവരെയും തെരഞ്ഞെടുത്തു. പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്നു കൊണ്ട് സമദ് മുസ്ലിയാർ, ഹുസൈൻ വയനാട് എന്നിവർ സംസാരിച്ചു. റഷീദ് പുത്തൻചിറ സ്വാഗതവും, ഹമീദ് കോടശ്ശേരി നന്ദിയും പറഞ്ഞു.