മനാമ: 2026-ഓടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 11.4 ശതമാനം ഉയർത്താൻ ബഹ്‌റൈൻ നാലുവർഷത്തെ ടൂറിസം തന്ത്രം ലക്ഷ്യമിടുന്നു. ടൂറിസം കേന്ദ്രമെന്ന നിലയിൽ ബഹ്‌റൈന്റെ സ്ഥാനം ഉയർത്താനും രാജ്യത്തെ ടൂറിസം കേന്ദ്രങ്ങൾ വൈവിധ്യവത്കരിക്കാനുമുള്ള പദ്ധതിയുടെ പ്രാധാന്യം വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനി ഊന്നിപ്പറഞ്ഞു.
വാട്ടർഫ്രണ്ടുകളും പ്രവർത്തനങ്ങളും, ബിസിനസ്സ് ടൂറിസം, സ്പോർട്സ് ടൂറിസം, വിനോദ ടൂറിസം, മെഡിക്കൽ ടൂറിസം, സാംസ്കാരിക ടൂറിസം, പുരാവസ്തുഗവേഷണവും ചരിത്രവും, മീഡിയ ടൂറിസം, സിനിമാട്ടോഗ്രഫി എന്നിവ ഉൾപ്പെടെ ഏഴ് പ്രധാന ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ തന്ത്രം,” അദ്ദേഹം പറഞ്ഞു. മൊത്തം ഇൻബൗണ്ട് ടൂറിസം ചെലവ് 2 ബില്യണായി ഉയർത്താനും 14.1 മില്യൺ സന്ദർശകരെ ആകർഷിക്കാനും പ്രതിദിന ശരാശരി സന്ദർശക ചെലവ് ബഹ്‌റൈൻ ദിനാർ 74.8 ആക്കി ഉയർത്താനുമാണ് തന്ത്രം ലക്ഷ്യമിടുന്നതെന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി (ബിടിഇഎ) ചെയർമാൻ കൂടിയായ അൽ സയാനി പറഞ്ഞു,
ദേശീയ സമ്പദ്‌വ്യവസ്ഥയിലേക്ക് ടൂറിസം മേഖലയുടെ സംഭാവന വർദ്ധിപ്പിക്കാനും പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.