മനാമ: ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ആൻഡ് യൂത്ത് വിങ് കിംസ് ഹെൽത്തുമായി സഹകരിച്ച് സംഘടിപ്പിച്ച ആരോഗ്യബോധവത്കരണ സെമിനാർ ശ്രദ്ധേയമായി. കോവിഡ് മഹാമാരിക്ക് ശേഷം ബഹ്റൈൻ സാധാരണ ജീവിതവുമായി ഇടപഴകുമ്പോൾ ആരോഗ്യ സംരക്ഷണത്തിെന്റ ആവശ്യകത അനിവാര്യമാണെന്ന് ഫോറം ജനറൽ സെക്രട്ടറി ബഷീർ അമ്പലായി അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. പ്രോഗ്രാം കൺവീനർ ഫസലുൽ ഹഖ് വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി. പ്രവാസി കമീഷൻ അംഗവും സാമൂഹികപ്രവർത്തകനുമായ സുബൈർ കണ്ണൂർ മുഖ്യപ്രഭാഷണം നടത്തി. മായമില്ലാത്ത കൃഷിയെക്കുറിച്ച് ബോധവത്കരണം നടത്തുന്ന നാരായണൻകുട്ടി മാപ്പാല പ്രഭാഷണം നടത്തി. ഹൃദയ സംബന്ധമായ പരിപാലനത്തെക്കുറിച്ച് കിംസിൽ പുതുതായി ചാർജെടുത്ത ഡോ. ജൂലിയൻ ജോണി ബോധവത്കരണം നടത്തി. കിംസ് സീനിയർ മാർക്കറ്റിങ് അസിസ്റ്റന്റ് എം.വി. അനുഷ ചടങ്ങുകൾ നിയന്ത്രിച്ചു. കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ചീഫ് ഓപറേറ്റിങ് ഓഫിസർ ഇ.എൻ. താരിഖ് സ്വാഗതവും പി.കെ. വേണുഗോപാൽ നന്ദിയും പറഞ്ഞു. ഭാരവാഹികളായ റാഷി സാദത്ത്, സൈനൽ, കാസിം പാടത്തകായിൽ, നാസർ ടെക്സിം എന്നിവർ നേതൃത്വം നൽകി.