bahrainvartha-official-logo

തണൽ ഫുഡ് ചാലഞ്ച് പരിസമാപ്തിയിലേക്ക്

New Project - 2022-03-16T111829.989

മനാമ: ഇന്ത്യൻ നഗരങ്ങളിലെ തെരുവുകളിൽ കഴിയുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുക എന്ന സദുദ്ദേശത്തോടെ തണൽ നാട്ടിലും വിദേശത്തുമായി നടത്തിവരുന്ന ഫുഡ് ചലഞ്ച് വിജയകരമായ പരിസമാപ്തിയിലേക്ക്.

പ്രവാസ സമൂഹത്തിൽ നിന്നും ലഭിച്ച സഹായ സഹകരണങ്ങൾ ഒന്ന് കൊണ്ട് മാത്രമാണ് ഇത് പോലൊരു സംരഭം വിജയകരമായി പൂർത്തിയാക്കാൻ തണൽ – ബഹ്‌റൈൻ ചാപ്റ്ററിന് കഴിഞ്ഞതെന്ന് ഭാരവാഹികൾ അറിയിച്ചു.

ഈ വരുന്ന മാർച്ച് 29 ചൊവ്വാഴ്ച്ച ഒരു ഹ്രസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തുന്ന തണൽ ചെയർമാൻ ഡോ. ഇദ്‌രീസ് മാർച്ച് 30 ബുധനാഴ്ച്ച രാത്രി 8 മണിക്ക് മനാമ കെ – സിറ്റി ഹാളിൽ പൊതു സമൂഹത്തെ അഭിമുഖീകരിച്ച് സംസാരിക്കുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. വിശദ വിവരങ്ങൾക്ക് 3987 5579, 334 335 30 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

GCC News

More Posts

error: Content is protected !!