മനാമ: ബഹ്റൈൻ കേരളീയ സമാജം 2022-2024 വർഷത്തേക്കുള്ള ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും സമാജത്തിലെ വിപുലികരിച്ച ബിൽഡിങ്ങിൻ്റെ ഉദ്ഘാടനവും മാർച്ച് 31 രാത്രി 7.30 ന് ബഹുമാനപ്പെട്ട കേരള ഭക്ഷ്യ സിവിൽ സപ്ലെസ് മന്ത്രി അഡ്വ.ജി.ആർ അനിൽ നിർവഹിക്കും. യോഗത്തിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അസ്ലം മുഖ്യാഥിതി ആയിരിക്കും.
പ്രസിഡണ്ടായി പി.വി.രാധാകൃഷ്ണ പിള്ളയുടെയും ജനറൽ സെക്രട്ടറിയായി വർഗ്ഗീസ് കാരക്കലിൻ്റെയും നേതൃത്വത്തിലുള്ള ഭരണ സമിതിയെ ഐക്യകണ്Oനേ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
EC Members 2022-24
വൈസ് പ്രസിഡന്റ്: ദേവദാസ് കുന്നത്ത്
അസിസ്റ്റന്റ് ജനറൽ സെക്രട്ടറി: വർഗീസ് ജോർജ്
ട്രഷറർ: ആഷ്‌ലി കുര്യൻ
കലാവിഭാഗം സെക്രട്ടറി: ശ്രീജിത്ത് ഫറോക്ക്
മെമ്പർഷിപ് സെക്രട്ടറി: ദിലീഷ് കുമാർ
സാഹിത്യ വിഭാഗം സെക്രട്ടറി: ഫിറോസ് തിരുവത്ര
ലൈബ്രറി വിഭാഗം സെക്രട്ടറി : വിനൂപ് കുമാർ
ഇൻഡോർ ഗെയിംസ് സെക്രട്ടറി : പോൾസൺ
ഇന്റേണൽ ഓഡിറ്റർ : മഹേഷ് പിള്ള
ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന കലാപരിപാടികളിൽ പ്രശസ്ത സിനിമാ താരം ജയ മേനോൻ സംവിധാനം ചെയ്ത “പുനർജ്ജനി” എന്ന നൃത്താവിഷ്ക്കാരവും തുടർന്ന് പ്രശസ്ത ഗായികയും വയലിനിസ്റ്റും ആയ ലക്ഷ്മീ ജയനും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്. ഉദ്ഘാടന സമ്മേളനങ്ങളും കലാപരിപാടികൾ അസ്വദിക്കാനും എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി പി.വി രാധാകൃഷ്ണ പിള്ളയും വർഗ്ഗീസ് കാരക്കലും സംയുക്ത പത്രക്കുറിപ്പിൽ അറിയിച്ചു.