ഐ.സി.എഫ് സ്റ്റുഡൻറ്സ് അസംബ്ലി ശ്രദ്ധേയമായി

മനാമ: ‘വിശുദ്ധ റമദാൻ: വിശുദ്ധ ഖുർആൻ’ എന്ന ശീർഷകത്തിൽ നടന്നുവരുന്ന റമദാൻ കാമ്പയിനിെന്‍റ ഭാഗമായി ഐ.സി.എഫ് സൽമാബാദ് സെൻട്രൽ എജുക്കേഷൻ സമിതി സംഘടിപ്പിച്ച സ്റ്റുഡൻറ്സ് അസംബ്ലി ‘സ്പാർക്ക്’ ശ്രദ്ധേയമായി. പഠന, പാഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിക്കുന്നതിന് ആവശ്യമായ മാർഗനിർദ്ദേശങ്ങളും പരിശീലനങ്ങളുമടങ്ങിയ വിവിധ സെഷനുകൾ വിദ്യാർഥികൾക്ക് ഉപകാരപ്രദമായി.

ഐ.സി.എഫ് സെൻട്രൽ പ്രസിഡന്‍റ് ഉമർഹാജി ചേലക്കരയുടെ അധ്യക്ഷതയിൽ സെൻട്രൽ എജുക്കേഷൻ സെക്രട്ടറി ഷാജഹാൻ കൂരിക്കുഴി ഉദ്ഘാടനം ചെയ്തു. അബ്ദുൽ സലാം മുസ്ലിയാർ, റഹീം സഖാഫി വരവൂർ, ഹംസ ഖാലിദ് സഖാഫി എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി.

റമദാനെ വരവേൽക്കാനുള്ള കുടുംബങ്ങളുടെ മുന്നൊരുക്കങ്ങൾക്ക് മാർഗനിർദേശം നൽകി. ഓൺലൈനിൽ നടന്ന പരിശീലനക്കളരി (ബ്രിഡ്ജ്) എജുക്കേഷൻ പ്രസിഡന്‍റ് വൈ.കെ. നൗഷാദി‍െൻറ അധ്യക്ഷതയിൽ സെൻട്രൽ ജനറൽ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂർ ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് നാഷനൽ എജുക്കേഷൻ സെക്രട്ടറി ഉസ്താദ് റഫീക്ക് ലത്വീഫി വരവൂർ നേതൃത്വം നൽകി. അബ്ദുൽ സലാം മുസ്ലിയാർ, റഹീം സഖാഫി, ഉമർഹാജി എന്നിവർ സംബന്ധിച്ചു. ഷാജഹാൻ കൂരിക്കുഴി സ്വാഗതവും ഹംസ ഖാലിദ് സഖാഫി നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!