മനാമ: ഏപ്രിൽ 1 വെള്ളിയാഴ്ച, വൈകുന്നേരം 6.30ന് അദ്ലിയ ബാൻ സാങ് തായ് ഓഡിറ്റോറിയത്തിൽ വച്ച് ഐമാക് ഫെസ്റ്റ്-2022 എന്ന പേരിൽ- ഐമാക് കൊച്ചിൻ കലാഭവന്റെ 12-ാം വാർഷിക ആഘോഷങ്ങൾ നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പരിപാടിക്കൊപ്പം തന്നെ ഈ വർഷത്തെ വിന്റർ ക്യാമ്പിന്റെ ഗ്രാൻഡ് ഫിനാലെയും
അവാർഡ് ദാന ചടങ്ങും നടക്കും
ചടങ്ങിനോടനുബന്ധിച്ച് ഇന്ത്യൻ ക്ലബ്ബ് ഡാൻസ് ഡമാക്ക 2022, ബികെഎസ് ബാലകലോൽസവം, സിംസ് സൂപ്പർ ഡാൻസർ, ബ്രെയിൻ ക്രാഫ്റ്റ്
ടാലന്റ് ഹണ്ട് തുടങ്ങിയ ബഹ്റൈനിലെ മികച്ച മത്സര പരിപാടികളിൽ ഗ്രൂപ്പ്, സിംഗിൾ വിഭാഗങ്ങളിൽ മിന്നുന്ന വിജയം കരസ്ഥാമാക്കിയ ഐമാക് കൊച്ചിൻ കലാഭവനിലെ കാലാവിദ്യാർത്ഥികൾക്ക് ട്രോഫികളും മെഡലുകളും സർട്ടിഫിക്കറ്റുകളും പരിപാടിയിൽ വച്ച് സമ്മാനിക്കും.
ക്യാപിറ്റൽ ട്രസ്റ്റി ബോർഡ് ഹോണററി അംഗം ഡോ. മഹാ അൽ ഷിഹാബ് മുഖ്യാതിഥി ആകുന്ന ചടങ്ങിൽ കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ താരിഖ് നജീബ്, ഈഗോ ഫാർമസ്യൂട്ടിക്കൽ ഫീൽഡ് സെയിൽസ് മാനേജർ നസിമ മിയ എന്നിവർ വിശിഷ്ടാതിഥികളാകുമെന്നും ചടങ്ങിലക്ക് ഏവരേയുംസ്വാഗതം ചെയ്യുന്നതായും, ഐമാക് കൊച്ചിൻ കലാഭവൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറുമെന്ന് മീഡിയ ഹെഡ് പ്രവീൺ കൃഷ്ണ, എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ജെമി ജോൺ എന്നിവരും പറഞ്ഞു.