ബഹ്റൈനിൽ പുതിയ വാഹനങ്ങൾക്ക് ഇനി മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ

മനാമ: പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ ഇനി മുതൽ ഓൺലൈനിൽ ചെയ്യാൻ കഴിയുമെന്ന് ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. പോസ്റ്റ് ഓഫീസുകളിലെ രജിസ്ട്രേഷൻ സേവനങ്ങൾ മേയ് 1 മുതൽ സസ്പെൻഡ് ചെയ്യും.

ഡ്രൈവിംഗ് ലൈസൻസിന്റെ പുതുക്കൽ ഇലക്ട്രോണിക്കലി മാത്രമേ ചെയ്യാൻ കഴിയൂ, അപേക്ഷകളുടെ പ്രോസസ്സിംഗ് വേഗത വർദ്ധിപ്പിക്കുന്നതിനായി മെയിൽ വഴി ലൈസൻസുകൾ നൽകും. ടെക്‌നിക്കൽ എക്സമിനേഷൻ ഫീസുകൾ റദ്ദാക്കുകയും ചെയ്തു.

ഫോൺ അപ്ലിക്കേഷൻ, കിയോസ്‌ക്സ് അല്ലെങ്കിൽ ഇ-ഗവൺമെൻറ് പോർട്ടലുകൾ വഴി ഉടനെ വാഹനം രജിസ്‌ട്രേഷൻ ചെയ്യാൻ സാധിക്കും. ഓൺലൈനിൽ അപേക്ഷകൾ പൂർത്തിയാക്കാൻ പ്രായമായവരെ പ്രാപ്തമാക്കുന്നതിനുവേണ്ടി 60 വയസ്സിനു മുകളിലുള്ള ഡ്രൈവർമാരുടെ കാർ രജിസ്ട്രേഷൻ ഫീസ് കുറക്കുകയും ചെയ്തു