ബ്രിട്ടീഷ് ഉത്പന്നങ്ങളുടെ ഉത്സവ പെരുമയുമായി ലുലു ഹൈപ്പർമാർക്കറ്റ് ‘ബ്രിട്ടീഷ് സമ്മർ ഫെസ്റ്റ്’ ന് സാർ ഏട്രിയം മാളിൽ തുടക്കമായി

മനാമ: ബ്രിട്ടീഷ് ഉത്പന്നങ്ങളുടെ ഉത്സവ പെരുമയുമായി ലുലു ഹൈപ്പർമാർക്കറ്റ് ‘ബ്രിട്ടീഷ് സമ്മർ ഫെസ്റ്റ്’ ന് സാർ ഏട്രിയം മാളിൽ തുടക്കമായി. ബഹ്‌റൈനിലെ ഏറ്റവും പുതിയ ലുലു ഔട്ലെറ്റിൽ നടന്ന ചടങ്ങിൽ ബ്രിട്ടീഷ് അംബാസഡർ എച്ച്.ഇ സൈമൺ മാർട്ടിൻ ഫെസ്റ്റിവൽ ഉദ്ഘാടനം നിർവഹിച്ചു. ഏപ്രിൽ 14 മുതൽ 21 വരെ നടക്കുന്ന ഉത്സവത്തിൽ ബ്രിട്ടീഷ് വേനൽക്കാല ട്രീറ്റുകൾ, ജ്യൂസ്, ബോട്ടിൽഡ് കോർഡൈലുകൾ, ബ്രിട്ടീഷ് ചീസ്, ഓർഗാനിക് പാൽ, ചോക്കലേറ്റ്സ്, ബിസ്കറ്റ്, ടീ ബ്രാൻഡുകൾ എന്നിവയുടെ വിപുലമായ ശേഖരം തന്നെ ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങിനെ വർണ്ണ ശബളമാക്കാൻ റോയൽ മറൈൻ ബാൻഡ്ന്റെ സംഗീത പ്രകടനങ്ങളും ലുലു ഹൈപ്പർമാർക്കറ്റിനെ ബ്രിട്ടീഷ് സ്മാരകങ്ങളെ ഓർക്കുവിധം അലങ്കരിക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് വേനൽക്കാല ഉത്സവത്തിൽ ഒട്ടേറെ ബ്രിട്ടീഷ് ഉത്പന്നങ്ങൾക്ക് ആകർഷകമായ ഓഫറും നൽകുന്നുണ്ട്. ഭക്ഷണ വിഭാഗത്തിൽ ബ്രിട്ടീഷ് മാംസം, മത്സ്യം, പാൽ, ചീസ്, പഴം, വെജ് എന്നിവയ്ക്ക് പ്രത്യേക ഊന്നൽ നൽകി. പരമ്പരാഗത ബ്രിട്ടീഷ് ഭക്ഷണങ്ങളായ ബ്രിട്ടീഷ് മീൽ, മത്സ്യം, ചിപ്സ്, സൺ‌ഡേ റോസ്‌റ് എന്നിവയും ഒരുക്കിയിരുന്നു. സോപ്പുകൾ, ഡിറ്റർജന്റുകൾ, ഹോം ക്ലീനിംഗ് ഉൽപന്നങ്ങൾ എന്നിവയും മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് ഉൽപ്പന്നങ്ങളുടെ ദീർഘവും അതിശയകരവുമായ പട്ടികയെക്കുറിച്ച് ഞങ്ങൾ അഭിമാനിക്കുന്നുവെന്നും ബ്രിട്ടനിലെ ഏറ്റവും മികച്ച ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്നും ഡയറക്ടർ ശ്രീ. ജുസാർ രൂപവലാ പറഞ്ഞു.