മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൻ്റെ പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനം കേരള ഭക്ഷ്യ സിവിൽ സപ്ലെസ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു. തെരഞ്ഞെടുപ്പിൽ മുന്നോട്ട് വെച്ച പ്രഖ്യാപനങ്ങൾ സമയബന്ധിതമായി നിർവഹിച്ചുക്കൊണ്ടിരിക്കുന്ന സർക്കാറാണ് കേരളത്തിലുള്ളത് എന്നും അടിസ്ഥാന മേഖലയിൽ വികസനം ഉറപ്പുവരുത്തുകയും അൻപത്തഞ്ച് ലക്ഷത്തോളം പേർക്ക് സാമൂഹ്യക്ഷേമ പെൻഷൻ പ്രതിസന്ധികൾക്കിടയിലും നൽകുകയും ചെയ്തു കൊണ്ടിരിക്കുന്നുവെന്നും ഉദ്‌ഘാടനവേളയിൽ മന്ത്രി പറഞ്ഞു.
കേരളീയ സമൂഹം ഈ അടുത്ത കാലത്ത് നേരിട്ട പ്രതിസന്ധികളിലെല്ലാം ബഹ്റൈൻ കേരളീയ സമാജം നൽകിയ സഹായങ്ങൾ വിലമതിക്കാനാകാത്തതാണെന്നും സർക്കാറിൻ്റെ പ്രവാസികൾക്കായുള്ള ക്ഷേമ പ്രവർത്തനങ്ങളിൽ സമാജത്തെ കൂടെ സജീവ പങ്കാളിയാക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. പി വി രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വർഗ്ഗീസ് കാരക്കൽ സ്വാഗതവും പി പി.സുനീർ ആശംസയും ദേവദാസ് കുന്നത്ത് നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന കലാപരിപാടിയിൽ പ്രശസ്ത സിനിമാതാരം ജയാമേനോൻ സംവിധാനം ചെയ്ത പുനർജ്ജനിയും ലക്ഷ്മി ജയനും സംഘവും ഗാനമേളയും ഉണ്ടായിരുന്നു.
പി.വി.രാധാകൃഷ്ണ പിള്ള പ്രസിഡണ്ടായും വർഗ്ഗീസ് കാരക്കൽ ജനറൽ സെക്രട്ടറിയായും അധികാരമേറ്റ പുതിയ ഭരണ സമിതിയെ ഐക്യകണ്Oനേ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
മറ്റു ഭാരവാഹികൾ-
വൈസ് പ്രസിഡന്റ് : ദേവദാസ് കുന്നത്ത്
അസിസ്റ്റന്റ് ജനറൽ സെക്രട്ടറി : വർഗീസ് ജോർജ്
ട്രഷറർ : ആഷ്‌ലി കുര്യൻ
കലാവിഭാഗം സെക്രട്ടറി : ശ്രീജിത്ത് ഫറോക്ക്
മെമ്പർഷിപ് സെക്രട്ടറി : ദിലീഷ് കുമാർ
സാഹിത്യ വിഭാഗം സെക്രട്ടറി : ഫിറോസ് തിരുവത്ര
ലൈബ്രറി വിഭാഗം സെക്രട്ടറി : വിനൂപ് കുമാർ
ഇൻഡോർ ഗെയിംസ് സെക്രട്ടറി : പോൾസൺ
ഇന്റേണൽ ഓഡിറ്റർ : മഹേഷ് പിള്ള