മനാമ: ബഹ്‌റൈനിലെ കോവിഡ്-19 പോരാട്ടത്തിൽ ഏകദേശം നാല് ദശലക്ഷം റാപ്പിഡ് ആന്റിജൻ ഡിറ്റക്ഷൻ ടെസ്റ്റുകൾ (RADT) നടത്തുകയും ആളുകളെ സ്വയം നിരീക്ഷിക്കാൻ അനുവദിക്കുകയും ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇത് വൈറസിന്റെ വ്യാപനം കുറയ്ക്കുന്നതിനും അണുബാധ നിയന്ത്രണത്തിന് കാരണമാവുകയും ചെയ്തു. കോവിഡ് -19-നെക്കുറിച്ചുള്ള ഹാർവാർഡ് ഇന്റർനാഷണൽ ഫോറത്തിൽ അവതരിപ്പിച്ച ഡാറ്റ അനുസരിച്ച്, രാജ്യം ഇന്നുവരെ 3,943,597 RADT-കൾ നടത്തി. പൊതു, സ്വകാര്യ സ്‌കൂളുകളിൽ 2 ദശലക്ഷം പേരും റാൻഡം സ്ക്രീനിംഗിന്റെ ഭാഗമായി കമ്മ്യൂണിറ്റിയിലെ 1.5 ദശലക്ഷം പേരും, 200,000 പേർ കായികമേഖയിലും, ആശുപത്രികളിലും എമർജൻസി റൂമുകളിലും 94,085 പേരും ആരോഗ്യ കേന്ദ്രങ്ങളിൽ 145,512 പേരും ടെസ്റ്റ് നടത്തി.