bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനിലെ നയതന്ത്ര ദൗത്യങ്ങളുടെ തലവന്മാരെ രാജാവ് സ്വീകരിച്ചു

New Project - 2022-04-06T120138.474

മനാമ: പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ സാന്നിധ്യത്തിൽ , നയതന്ത്ര ദൗത്യങ്ങളുടെ തലവന്മാരെ കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഇന്ന് അൽ സഫ്രിയ പാലസിൽ സ്വീകരിച്ചു. രാജാവിനും രാജ്യത്തെ ജനങ്ങൾക്കും എല്ലാവിധ ആശംസകളും, രാജ്യത്തിന് എല്ലാ പുരോഗതിയും അവർ ആശംസിച്ചു. ബഹ്‌റൈനുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും തങ്ങളുടെ രാജ്യങ്ങളുമായുള്ള സഹകരണവും ഫലവത്തായ പ്രവർത്തനവും വിപുലീകരിക്കാനുമുള്ള രാജാവിന്റെ ശ്രമത്തെ നയതന്ത്ര ദൗത്യങ്ങളുടെ തലവന്മാർ അഭിനന്ദിച്ചു.

ബഹ്‌റൈനെ അവരുടെ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ചരിത്രപരമായ ബന്ധത്തെ പ്രശംസിച്ചുകൊണ്ട് രാജാവ് സഹോദര, സൗഹൃദ രാജ്യങ്ങളിലെ അംബാസഡർമാരെ സ്വാഗതം ചെയ്യുകയും അവരുമായി ഈ അവസരത്തിൽ ആശംസകൾ കൈമാറുകയും ചെയ്തു. ബഹ്‌റൈനും രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള അംബാസഡർമാരുടെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!