മനാമ:
ഒരു ദശലക്ഷം ഈന്തപ്പനകളുടെ ദ്വീപ് എന്ന പഴയ പേര് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി ബഹ്‌റൈൻ പുതിയ ഇന്റർനാഷണൽ ഡേറ്റ്‌സ് കൗൺസിലിൽ അംഗമായേക്കും.
സൗദി അറേബ്യ ആസ്ഥാനമായുള്ള കൗൺസിലിന് കീഴിൽ ബഹ്‌റൈനെ എൻറോൾ ചെയ്യുന്നതിനുള്ള അടിയന്തര നിയമനിർമ്മാണം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പാർലമെന്റിലേക്ക് റഫർ ചെയ്തു.