bahrainvartha-official-logo
Search
Close this search box.

സി​റ്റി​ ഗ്രൂപ്പിന്റെ ക​ൺ​സ്യൂ​മ​ർ ബി​സി​ന​സ്​ എ.​യു.​ബി ഏ​റ്റെ​ടു​ക്കു​ന്നു

New Project - 2022-04-07T032341.354

മ​നാ​മ: സി​റ്റി ഗ്രൂ​പ്പി​​​ന്റെ ബ​ഹ്​​റൈ​നി​ലെ ക​ൺ​സ്യൂ​മ​ർ ബി​സി​ന​സ്​ അ​ഹ്​​ലി യു​നൈ​റ്റ​ഡ്​ (എ.​യു.​ബി) ബാ​ങ്ക്​ ഏ​റ്റെ​ടു​ക്കു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച ക​രാ​റി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഒ​പ്പു​വെ​ച്ചു. റെ​ഗു​ലേ​റ്റ​റി അം​ഗീ​കാ​ര​ത്തി​ന്​ വി​ധേ​യ​മാ​യാ​ണ്​ ക​രാ​ർ ന​ട​പ്പി​ൽ വ​രു​ക.

റീ​ട്ടെ​യ്​​ൽ ബാ​ങ്കി​ങ്, ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ സേ​വ​നം, സി​റ്റി ബ​ഹ്​​റൈ​ന്റെ അ​ൺ​സെ​ക്വേ​ർ​ഡ്​ വാ​യ്പാ ബി​സി​ന​സു​ക​ൾ എ​ന്നി​വ​യാ​ണ്​ അ​ഹ്​​ലി യു​നൈ​റ്റ​ഡ്​ ബാ​ങ്ക്​ ഏ​റ്റെ​ടു​ക്കു​ന്ന​ത്. ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ സി​റ്റി​യു​ടെ റീ​ട്ടെ​യ്​​ൽ ഡി​വി​ഷ​ൻ ടീ​മി​നും അ​നു​ബ​ന്ധ ജീ​വ​ന​ക്കാ​ർ​ക്കും അ​ഹ്​​ലി യു​നൈ​റ്റ​ഡ്​ ബാ​ങ്ക്​ തൊ​ഴി​ൽ വാ​ഗ്ദാ​നം ചെ​യ്യും.

സി​റ്റി​യു​ടെ ക​ൺ​സ്യൂ​മ​ർ ബി​സി​ന​സ്​ ഏ​റ്റെ​ടു​ക്കു​ന്ന​തി​ലൂ​ടെ ല​ഭി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ൾ വ​ള​രെ വ​ലു​താ​ണെ​ന്ന്​ എ.​യു.​ബി റീ​ട്ടെ​യ്​​ൽ ബാ​ങ്കി​ങ്​ ഡെ​പ്യൂ​ട്ടി ഗ്രൂ​പ്​ ചീ​ഫ്​ എ​ക്സി​ക്യൂ​ട്ടി​വ്​ ഓ​ഫി​സ​ർ സു​വ്​​രാ​ത്​ സൈ​ഗാ​ൾ പ​റ​ഞ്ഞു. വി​പ​ണി​യി​ലെ നേ​തൃ​സ്ഥാ​നം നി​ല​നി​ർ​ത്താ​ൻ സി​റ്റി​യു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളും ജീ​വ​ന​ക്കാ​രും സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ബ​ഹ്​​റൈ​നി​ലെ ക​ൺ​സ്യൂ​മ​ർ ബാ​ങ്കി​ങ്​ രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ എ.​യു.​ബി​യു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ സി​റ്റി ക​ൺ​ട്രി ഓ​ഫി​സ​ർ മൈ​ക്ക​ൽ സ​വാ​യ പ​റ​ഞ്ഞു. മ​ത്സ​രാ​ധി​ഷ്ഠി​ത ലേ​ല​ന​ട​പ​ടി​യി​ലൂ​ടെ​യാ​ണ്​ അ​ഹ്​​ലി യു​നൈ​റ്റ​ഡ്​ ബാ​ങ്കി​നെ സി​റ്റി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഈ ​വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തി​ൽ ഏ​റ്റെ​ടു​​ക്ക​ൽ പൂ​ർ​ണ​മാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.”

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!