മനാമ: മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് എസ്.വി ജലീല്‍. ബഹ്റെെന്‍ കെ.എം.സി.സി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍സ്റ്റാര്‍ കൂട്ടായ്മ സംഘടിപ്പിച്ച പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മനാമ കെ.എം.സി ഒാഫീസില്‍ നടന്ന പരിപാടി ബഹ്റെെന്‍ കെ.എം.സി.സി പ്രസിഡണ്ട് എസ്.വി ജലീല്‍ ഉദ്ഘാടനം ചെയ്തു. വര്‍ഗ്ഗീയ ഫാസിസ്റ്റ് ഭരണകൂടം വീണ്ടും അധികാരത്തില്‍ വരാതിരിക്കാന്‍ മതേതര കക്ഷികള്‍ ഒന്നിച്ച് നില്‍ക്കണമെന്നും ഒരുവോട്ട് പോലും പാഴായി പോകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ കൊടുക്കണമെന്നും അതിന് പ്രവാസികള്‍ അവരാല്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പട്ടു. ഫിറോസ് കല്ലായ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വിദഗ്ദരായ ഗുരുക്കന്‍മാരുടെ ശിക്ഷണത്തില്‍ പരിശീലിപ്പിച്ച കോല്‍ക്കളി ടീമിന്റെ സമര്‍പ്പണം ബഹ്റെെന്‍ കെ.എം.സിസി ജനറല്‍ സെക്രട്ടറി അസെെനാര്‍ കളത്തിങ്കല്‍ നിര്‍വ്വഹിച്ചു. കോല്‍ക്കളി ഗുരുക്കന്‍മാരെ പരിപാടിയില്‍ ആദരിച്ചു. കേരളത്തിന്റെ സംസ്ക്കാരത്തിന്റെ ഭാഗമായ കലകളെ സംരക്ഷിച്ച് നിര്‍ത്തേണ്ട ആവശ്യകതയെ കുറിച്ച് അദ്ദേഹം സംസാരിച്ചു. കെ എം സിസി സംസ്ഥാന നേതാക്കളായ ഷംസുദ്ദീന്‍ വെള്ളികുളങ്ങര ,ടിപി മുഹമ്മദലി , സിദ്ദീഖ് കണ്ണൂര്‍, മുസ്തഫ , തുടങ്ങിവര്‍ സംസാരിച്ചു . ഗ്രീന്‍സ്റ്റാര്‍ കണ്‍വീനര്‍ മുഹമ്മദ് സിനാന്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് ഗ്രീന്‍സ്റ്റാര്‍ കോല്‍ക്കളി ടീമിന്‍െറ കോല്‍ക്കളിയും ഇശല്‍ സംഗമവും അരങ്ങേറി. ഷംസു പാനൂര്‍ ഖിറാഅത്തും ഇല്യാസ് വളപട്ടണം സ്വാഗതവും ഖാലിദ് വളപട്ടണം നന്ദിയും പറഞ്ഞു.