ശമ്പളത്തോടു കൂടി വർഷത്തിൽ ഏറ്റവും കൂടുതൽ അവധി ദിനങ്ങൾ ലഭിക്കുന്ന രാജ്യം ബഹ്റൈനെന്ന് പഠനങ്ങൾ

Manama,Bahrain

മനാമ: 19 പൊതു അവധികൾ ഉൾപ്പെടെ ഒരു വർഷത്തിൽ ശമ്പളത്തോടുകൂടി ഏറ്റവും കൂടുതൽ അവധി ദിനങ്ങൾ ലഭിക്കുന്ന രാജ്യമായി ബഹ്‌റൈൻ. പുതിയ റിപ്പോർട്ട് പ്രകാരം ബഹ്‌റൈനിൽ 30 വാർഷിക ലീവ് ദിനങ്ങളും 19 പൊതു അവധി ദിനങ്ങളും ഉൾപ്പടെ ഒരു വർഷത്തിൽ പരമാവധി 49 ശമ്പള ലീവുകൾ ലഭിക്കുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

നെതർലാൻറ് ആസ്ഥാനമായ Resume.io ലെ ഗവേഷകരിൽ നിന്നും ഐക്യരാഷ്ട്രസഭയുടെ അംഗരാജ്യങ്ങളും ലോക പോളിസി അനാലിസിസ് സെൻററും ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനിൽ നിന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടുകൾ തയ്യാറാക്കിയിട്ടുള്ളത്. വാർഷിക അവധി, പൊതു അവധികൾ, അസുഖ അവധി, പ്രസവവും മറ്റും എന്നി അവധികളാണ് പഠനത്തിൽ ഉൾപ്പെടുന്നത്.

ബഹ്റൈനിലാണ് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങൾ, 19 ദിവസങ്ങളിലാണുള്ളത്. ഒമാനിൽ 18, കുവൈറ്റിൽ 13, ഖത്തർ, യു.എ.ഇ, സൌദി അറേബ്യ എന്നിവിടങ്ങളിൽ 10 പൊതു അവധി ദിനങ്ങളാണെന്ന് പഠനങ്ങൾ പറയുന്നു.

കൂടുതൽ ദിവസങ്ങൾ ശമ്പളത്തോടെയുള്ള ലീവുകൾ, പ്രത്യേകിച്ച് പൊതു അവധികൾ ചില ബിസിനസ്സ് കമ്മ്യൂണിറ്റികളുടെ ഉൽപാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുമെന്ന് ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി ബോർഡ് മെംബർ എം പി അഹമ്മദ് അൽ സലൂം അഭിപ്രായപ്പെട്ടു. പൂർണമായും ബിസിനസ്സ് കാഴ്ചപ്പാടിൽ നിന്ന് നോക്കുകയാണെങ്കിൽ ഒരു വർഷത്തിനുള്ളിൽ 49 ദിവസത്തെ അവധിക്കാലം ഉടമസ്ഥരെ ബാധിക്കുന്നു, കാരണം ഭൂരിഭാഗം ജീവനക്കാരും പത്ത് മാസത്തേക്ക് മാത്രമേ ജോലി ചെയ്യുന്നുള്ളൂ,” എന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

അൻഡോറ, ചൈന, ഇറാൻ, മൊണാകോ, മംഗോളിയ, റഷ്യ, സ്ലോവേനിയ, ടുണീഷ്യ എന്നി രാജ്യങ്ങൾ കണക്കില്ലാത്ത അൺ പെയ്ഡ് സിക്ക് ലീവുകൾ നൽകുന്നതായും ഗവേഷകരുടെ റിപ്പോർട്ടുകൾ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!