മനാമ: നാടിൻറെ ഗൃഹാതുരതയും പൈതൃകവുമുയർത്തി ബഹ്‌റൈനിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വിഷു വിപണിയൊരുങ്ങി. കേരളത്തിൽ നിന്നുള്ള വിഷു സ്‌പെഷൽ ഉൽപന്നങ്ങളുടെ വിപുലമായ ശേഖരങ്ങൾ ബഹ്‌റൈനിൽ എത്തിച്ചാണു പ്രവാസി മലയാളികൾക്ക് ലുലു ഉത്സവ പ്രതീതി സമ്മാനിക്കുന്നത്. പ്രത്യേക ഓഫറുകളോടെ ഭക്ഷ്യോൽപന്നങ്ങൾക്കും പുതുവസ്ത്രങ്ങൾക്കും വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.
കണി വെള്ളരി, മത്തൻ, ഇളവൻ, മാങ്ങ, പച്ചക്കായ, വാഴക്കൂമ്പ്, ചേന, പയർ, മുരിങ്ങക്ക, തൂശനില തുടങ്ങി സദ്യക്കുള്ള വിവിധ തരം പച്ചക്കറികളുടെ വിപുലമായ ശേഖരവും കൊന്നപ്പൂവടക്കമുള്ളവ വിഷുക്കണിക്കും ആവശ്യമായ എല്ലാ ഉൽപന്നങ്ങളും ഒരിടത്ത് ലഭ്യമാക്കിയിട്ടുണ്ട്. വിഷുക്കണിയൊരുക്കാൻ ആവശ്യമായ സാധനങ്ങളടങ്ങിയ കിറ്റ്, വിഷു സദ്യക്കുള്ള കിറ്റ് എന്നിവയാണ് പ്രധാന ആകർഷണം. വിഷുക്കണി കിറ്റിന് 2.490 ദിനാറും വിഷു സദ്യ കിറ്റിന് 5.990 ദിനാറുമാണ് വില. വിവിധ തരം പായസങ്ങളാണ് മറ്റൊരു സവിശേഷത. പാലട പായസം, അട പ്രഥമൻ, കടല പ്രഥമൻ, ഗോതമ്പ് പായസം, പഴം പായസം, പാൽ പായസം, ഇളനീർ പായസം, കാരറ്റ് പായസം, സേമിയ പായസം, പഞ്ചഫല പായസം എന്നിവ വ്യാഴാഴ്ച വരെ ഇവിടെ ലഭിക്കും. ഇതിന് പുറമേ, വിവിധ തരം ഹൽവകളും ഒരുക്കിയിട്ടുണ്ട്.
വിഷു സദ്യയ്ക്കുള്ള ബുക്കിങും ആരംഭിച്ചു. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് 23 ഇനങ്ങളടങ്ങിയ വിഷു സദ്യയും ഒരുക്കുന്നുണ്ട്. 1.990 ദിനാർ വിലയുള്ള വിഷുസദ്യക്ക് ഏപ്രിൽ 14 വ്യാഴാഴ്ച വരെ ഓർഡർ ചെയ്യാം.
വിഷുകോടികളുടെ കമനീയമായ ശേഖരം തന്നെ ലുലു വസ്ത്ര വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷൻമാർക്കും കുട്ടികൾക്കും ആവശ്യമായ വസ്ത്രങ്ങൾ ഇവിടെയുണ്ട്. പുതുപുത്തൻ മോഡേൺ വസ്ത്രങ്ങൾ മുതൽ കേരളത്തനിമയാർന്ന വിവിധ ആഘോഷ വസ്ത്രങ്ങൾ വരെ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം. ഇതിന് പുറമേ, ലേഡീസ് ബാഗുകൾ, ആഭരണങ്ങൾ എന്നിവയും ലുലുവിൽ ലഭ്യമാണ്. വസ്ത്രങ്ങൾ, പാദരക്ഷകൾ, ലേഡീസ് ബാഗുകൾ തുടങ്ങിയവ 10 ദിനാറിന് വാങ്ങുമ്പോൾ അഞ്ച് ദിനാറിെന്റ ഷോപ്പിങ് വൗച്ചർ സമ്മാനമായി ലഭിക്കും. ഏപ്രിൽ 16 വരെയാണ് ഈ ഓഫർ.