മനാമ: ബഹ്റൈന്‍ പ്രവാസിയായിരുന്ന മലയാളി വിദ്യാര്‍ത്ഥിനി ബെര്‍ലിനില്‍ മരിച്ചു. പ്രവാസിയും തൃശൂര്‍ കുന്ദംകുളം അഞ്ഞുറ് സ്വദേശിയുമായ ജേക്കബ് വാഴപ്പിളളിയുടെയുടെ ഫിലോമിന പി ദേവസിയുടെയും മകളായ ആന്‍ മേരി ജേക്കബ് (20) ആണ് മരിച്ചത്. ബെര്‍ലിന്‍ മാക്രോ മീഡിയ യൂണിവേഴ്സിറ്റിയില്‍ ഫാഷന്‍ ഡിസൈന്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. ബഹ്റൈന്‍ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ പ്ളസ്ടു പഠനം പൂര്‍ത്തിയാക്കിയ ആന്‍ രണ്ട് വര്‍ഷം മുമ്പാണ് ബൈര്‍ലിനിലെ യുണിവേഴ്സിറ്റിയില്‍ ചേര്‍ന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ പുരോഗമിക്കുകയാണ്.