മനാമ: മതസൗഹാർദ്ദം, സ്നേഹം, അനുകമ്പ എന്നിവയെ പ്രതിഫലിപ്പിച്ചുകൊണ്ട് പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്‌ട്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പുണ്യമാസമായ റമദാനിൽ സഹജീവികളോട് കരുണയും ഒരുമയും സ്നേഹവും വളർത്തുവാനും പാക്‌ട് ഇഫ്താർ സംഗമം എല്ലാ വർഷവും നടത്തിവരാറുണ്ട്. ഈ കൊല്ലത്തെ ഇഫ്‌താർ സംഗമത്തിൽ മുന്നൂറിൽ പരം കുടുംബാംഗങ്ങളും,, ബഹ്‌റൈനിലെ പ്രമുഖ സംഘടനകളുടെ നേതാക്കളും, മാധ്യമപ്രവർത്തകരും, ലേബർ ക്യാമ്പുകളിലെ നിവാസികളും ഒത്തു ചേർന്നു. ജമാൽ നദ്‌വി ഇരിങ്ങൽ നടത്തിയ ആത്മീയ പ്രഭാഷണം ഇഫ്താർ സംഗമം അർഥവത്താക്കിയാതായി ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
