മനാമ: ബഹ്റൈന്‍ സെന്റ് ഗ്രിഗോറിയോസ് ക്നാനായ ഇടവക അംഗങ്ങളുടെ കൂട്ടായ്മയായ ഗ്രിഗോറിയന്‍ കോട്സ്, പരിശുദ്ധ സുറിയാനി സഭയുടെ കഷ്ടാനുഭവ ആഴ്ചയിലെ ഗീതങ്ങള്‍ കോര്‍ത്തിണക്കി ‘റെഹംതോ’എന്ന ക്രിസ്ത്യന്‍ ആല്‍ബം പുറത്തിറക്കി. യേശുവിന്റെ പീഡാസഹനങ്ങളെ ഹൃദയപൂര്‍വ്വം ധ്യാനിക്കുകയെന്ന ലക്ഷ്യത്തിലാണ് ആല്‍ബം റിലീസ് ചെയ്തിട്ടുള്ളത്.