മനാമ: വൃക്ക മാറ്റി വെയ്ക്കൽ ശസ്ത്രക്രിയക്കായി പന്തളം മുടിയൂർക്കോണം ലക്ഷ്മി നിവാസിൽ വിധുവിനായി നടത്തിയിരുന്ന ചികിത്സാ ഫണ്ടിലേക്ക് പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഒരു ലക്ഷം രൂപ മോനി ഓടികണ്ടത്തിലിന്റെ നേതൃത്വത്തിൽ സ്വരൂപിച്ചു നൽകി.
സഹായം പത്തനംതിട്ട പ്രവാസി അസോസിയേഷൻ കേരള കോർഡിനേറ്റർ ആശിഷ്, വിധുവിന്റെ കുടുംബത്തിന് കൈമാറി. ജന്മനാ ഒരു വൃക്ക മാത്രാണ് വിധുവിന് ഉണ്ടായിരുന്നത്. നഴ്സിംഗ് ജോലി ചെയ്തു വരികയായിരുന്ന വിധുവിന്റെ ഏക വൃക്കയും തകരാറിലായതിനെ തുടർന്ന് ആഴ്ചയിൽ മൂന്നു ഡയാലിസിസ് നടത്തി വരികയാണ്.
ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലയിലെ സഹോദരങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന അസോസിയേഷനിൽ ചേർന്നു പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർ സഖറിയ സാമുവേൽ ( 39401770) എബിൻ ജോൺ (35498001) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.