ഐ സി എഫ് സ്റ്റുഡന്റസ് ഇഫ്താർ സംഘടിപ്പിച്ചു

WhatsApp Image 2022-04-15 at 6.25.13 PM

മനാമ: വിദ്യാർത്ഥികൾക്ക് പഠന പാഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിക്കുന്നതിന് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങളും പരിശീലനങ്ങളും സാധ്യമാക്കി ഐ.സി.എഫ്. സൽമാബാദ് സെൻട്രൽ എജ്യുക്കേഷൻ സമിതി വിദ്യാർത്ഥികൾക്കായി റമളാൻ അസംബ്ലിയും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. ”വിശുദ്ധ റമളാൻ: വിശുദ്ധ ഖുർആൻ’ എന്ന ശീർഷകത്തിൽ നടന്നുവരുന്ന റമളാൻ ക്യാമ്പയിനിൻ്റെ ഭാഗമായി നടക്കുന്ന സ്പാർക്ക് ക്യാമ്പിൻ്റെ രണ്ടാം ഘട്ടമായാണ് സംഗമം നടന്നത്.

ഐ.സി.എഫ് സൽമാബാദ് സെൻട്രൽ പ്രസിഡണ്ട് ചേലക്കാട് ഉമർ ഹാജി യുടെ അദ്ധ്യക്ഷതയിൽ അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. ബഷീർ മാസ്റ്റർ ക്ലാരി ട്രൈനിംഗ് സെഷന് നേതൃത്വം നൽകി. അബ്ദുറഹീം സഖാഫി വരവൂർ , മുനീർ സഖാഫി ചേകനൂർ, ഷഫീഖ് മുസ്ല്യാർ വെള്ളൂർ , ഹംസ ഖാലിദ് സഖാഫി പുകയൂർ, ഷാജഹാൻ കെ. ബി എന്നിവർ പ്രസംഗിച്ചു.

സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ നസ്മിൻ അഷ്റഫ് , അജ്ലാൻ നൗഷാദ് , ഹൈഫ യൂനുസ്, ആയിഷ അയ്യൂബ് മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഫാതിഹ് എന്നീ വിദ്യാർത്ഥികളെ സംഗമത്തിൽ ആദരിച്ചു. തുടർന്ന് നടന്ന ഇഫ്താർ സംഗമത്തിന് അബ്ദുള്ള രണ്ടത്താണി, ഫൈസൽ ചെറുവണ്ണൂർ, അഷ്ഫാഖ് മണിയൂർ, അബ്ദുൾ സലാം കോട്ടക്കൽ , ഇസ്ഹാഖ് വലപ്പാട് , സമീർ മയ്യന്നൂർ , സലീം കൂത്തുപറമ്പ് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!