bahrainvartha-official-logo
Search
Close this search box.

മഅദിൻ അക്കാദമി ബഹ്‌റൈൻ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

WhatsApp Image 2022-04-15 at 11.02.22 AM

മനാമ: മഅദിൻ അക്കാദമി ബഹ്‌റൈൻ കമ്മിറ്റി വാർഷിക ജനറൽ ബോഡി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ അധ്യക്ഷതയിൽ ഐ .സി .എഫ്.നാഷണൽ സെക്രട്ടറി എം.സി. അബ്ദുൽ കരീം ഹാജി ഉൽഘാടനം ചെയ്തു. ഐ സി എഫ് ഗൾഫ് കൗൺസിൽ എഡ്യൂക്കേഷൻ സെക്രട്ടറി അബ്ദുൽ ഹമീദ് ചാവക്കാട്, ICF നാഷണൽ പ്രസിഡന്റ്‌ സൈനുദ്ദീൻ സഖാഫി, അലിഫ് സ്കൂൾ ഡയറക്ടർ മുഹമ്മദ്‌ എന്നിവർ അതിഥികളായിരുന്നു .

പുതിയ കമ്മിറ്റി ഭാരവാഹികളായി പി.എം. സുലൈമാൻ ഹാജി (പ്രസിഡന്റ് ) വി.എം. ബഷീർ ഹാജി (ജന. സെക്രട്ടറി) അബ്ദുൽ ഖാദർ ഹാജി കല്ലറക്കൽ (ട്രഷറർ ) വൈസ് പ്രസിഡന്റുമാർ: അബൂബക്കർ ലത്വീഫി, റഫീഖ് ലത്വീഫി വരവൂർ, അബ്ദു സലാം മുസ്‌ലിയാർ, വി പി കെ. അബൂബക്കർ ഹാജി, സൂപ്പി ഹാജി
ജോയിൻ സെക്രട്ടറിമാർ : സലാഹുദ്ധീൻ വാണിയമ്പലം, സുൽഫിക്കർ അലി അയിരൂർ, ഷാഫി വെളിയങ്കോട്, സലാം പെരുവയൽ, മുസ്തഫ മുസ്‌ലിയാർ എന്നിവരേയും തിരഞ്ഞെടുത്തു. വാർഷിക പ്രവർത്തന റിപ്പോർട്ട് സുൽഫിക്കർ അലി, ഫിനാൻസ് റിപ്പോർട്ട് ഷാഫി വെളിയങ്കോട് , ആഡിറ്റ് റിപ്പോർട്ട് നജീബ് തൊടുപുഴ എന്നിവർ അവതരിപ്പിച്ചു. വി. എം. ബഷീർ ഹാജി സ്വഗതവും സലാഹുദ്ധീൻ വാണിയമ്പലം നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!