മനാമ: ബഹ്‌റൈനിലെ ശാന്തിനഗർ നിവാസികളുടെ കൂട്ടായ്മയായ ബഹ്‌റൈൻ ശാന്തിനഗർ പ്രവാസി കൂട്ടായ്മയുടെ പ്രഥമ സംഗമവും ഇഫ്താർ മീറ്റും നവ്യാനുഭവമായി. നാല് പതിറ്റാണ്ടിനടുത്തു വരെ ബഹ്‌റൈനിൽ താമസിക്കുന്ന ശാന്തിനഗർ പ്രവാസി മുതൽ ഹ്രസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ ടി മുഹമ്മദ് സാഹിബ് വരെ പങ്കെടുത്ത പരിപാടി ബഹ്‌റൈനിലെ ശാന്തിനഗർ പ്രവാസികൾക്ക് ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ പുതുക്കാനുള്ള അവസരമായി. പ്രവാചകൻ മുഹമ്മദ് നബി (സ്വ ) സ്വന്തം നാടിനെയും നാട്ടുകാരെയും എത്രത്തോളം സ്നേഹിച്ചിരുന്നു എന്നത് ചരിത്രത്തിൽ നമുക്ക് കാണാൻ കഴിയുമെന്ന് ടി മുഹമ്മദ് സാഹിബ് ഉൽബോധനത്തിൽ പറഞ്ഞു.10 പ്രവാസി കുടുംബങ്ങൾ അടക്കം അമ്പത്തോളം ആളുകൾ ഇഫ്താർ വിരുന്നിൽ പങ്കാളികളായി.