ബഹ്റൈൻ തീരത്തു നിന്നും ഹൈ സ്പീഡ് ചേസിലൂടെ രണ്ട് മയക്കുമരുന്ന് കള്ളക്കടത്തുകാരെ പോലീസ് പിടികൂടി

sm

മനാമ: ബഹ്‌റൈൻ കടൽഭാഗങ്ങളിൽ നടന്ന ഹൈ-സ്പീഡ് ചേസിൽ പോലീസ് മയക്കുമരുന്ന് കടത്തലുമായി ബന്ധപ്പെട്ട പ്രതികളെ പിടികൂടി. ഏതാണ്ട് ഒരു ദശലക്ഷം ദിനാറുകൾ വിലമതിക്കുന്ന മയക്കുമരുന്നുകൾ സ്പീഡ് ബോട്ടിൽ കടത്താൻ ശ്രമിച്ച രണ്ട് ബഹ്റൈൻ പൗരന്മാരെയാണ് ഹെലികോപ്ടറിൽ എത്തിയ പോലീസ് അറസ്റ്റ് ചെയ്തത്.

42 ഉം 30 ഉം വയസ്സുകാരായ പ്രതികൾ ഫെബ്രുവരിയിൽ നിയന്ത്രിത മേഖലയിൽ കള്ളക്കടത്ത് നടത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലാകുകയും ക്രിമിനൽ കോടതി BD 10,000 പിഴ ചുമത്തുകയും ചെയ്തിരുന്നു.

പോലീസ് പൈലറ്റും കോസ്റ്റ് ഗാർഡിലെ ഉദ്യോഗസ്ഥനും ചേർന്ന് പ്രതികളെ പിടികൂടുകയും സുപ്രീം ക്രിമിനൽ അപ്പീൽസ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രതികൾ കുറ്റവിചാരണയ്ക്കെതിരെ അപ്പീൽ നൽകിയിട്ടുണ്ട്.

68 കി.ഗ്രാം മയക്കുമരുന്ന്, ക്രിസ്റ്റൽ മെത്ത് എന്നിവ കടലിൽ വിദേശ വിതരണക്കാരൻ നിക്ഷേപിച്ച സ്ഥലത്തുനിന്ന് ശേഖരിക്കാനാണ് പ്രതികളുടെ ശ്രമമെന്ന് പ്രോസിക്യൂഷന് സാക്ഷികൾ മൊഴി നൽകി. കപ്പലിൽ കയറി ഓടിപ്പോകാൻ ശ്രമിച്ചതിനു മുൻപ് ഞങ്ങൾ പ്രതികളെ കണ്ടെത്തി മയക്കുമരുന്നുകൾ കണ്ടുകെട്ടിയതായും പൈലറ്റ് കോടതിയിൽ പറഞ്ഞു.

ബഹ്‌റൈന്റെ നിയന്ത്രിത തീരത്തു രണ്ട് പ്രതികളുമുണ്ടെന്നു കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തി. ബോട്ട് നിർത്താൻ ആവശ്യപ്പെടെങ്കിലും പ്രതികൾ അവരെ അവഗണിച്ചു മുന്നോട് പോയി. ഹൈ-സ്പീഡ് ചേസിങ്ങിലൂടെ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും മത്സ്യബന്ധന ഗിയറിനു പുറമേ ഉള്ള ബോർഡിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്തു.

കള്ളക്കടത്തിന് പിന്നിൽ നിന്ന് നേതൃത്വം നൽകിയെന്നാരോപ്പിച്ച് മൂന്നാമതൊരാളെ കൂടി കേസിൽ പ്രതിചേർത്തിരുന്നു. എങ്കിലും, തെളിവുകളുടെ അഭാവം മൂലം അദ്ദേഹത്തെ ഫെബ്രുവരിയിൽ വെറുതെവിട്ടു. മയക്കുമരുന്നുകൾ വിൽക്കുന്നതിനായി ജാവ് ജയിലിൽ 10 വർഷം തടവ് ശിക്ഷ അനുഭവിച്ച പ്രതി ഇപ്പോൾ ഫോൺ വഴിയാണ് നാർകോ ഓപ്പറേഷനുകൾ നടത്തുന്നത്.

 

 

Representation Image

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!