മനാമ: പാക്കിസ്ഥാൻ പാസ്പോർട്ട് ഉപയോഗിച്ച് ബഹ്റൈനിൽ എത്തിയ ഇറാനിയൻ ബിസിനസുകാരൻ ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുന്നു. 58 വയസ്സുകാരനായ പ്രതി മനാമ സൂഖിൽ കട നടത്തുകയാണ്. ഫെബ്രുവരി 12 നാണ് പാകിസ്ഥാനിൽ നിന്ന് ബഹ്റൈൻ ഇൻറർനാഷണൽ എയർപോർട്ടിൽ എത്തിയ ഇയാളെ പോലീസ് പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതി ഇറാനിൽ നിന്നും ആണെന്ന് വെളിപ്പെടുത്തി. എന്നാൽ പാക്കിസ്ഥാനി പൗരത്വം നിയമപരമായി സ്വീ കരിച്ചതാണെന്ന് പ്രതി അവകാശപ്പെട്ടു. “ഞാൻ ഇറാനിയൻ വംശജരാണ്, പക്ഷെ കുട്ടിയായിരുന്നപ്പോൾ ഞാൻ ഇറാനിൽ നിന്നും പാക്കിസ്ഥാനിലേക്ക് പലായനം ചെയ്തു. താൻ പാക്കിസ്ഥാനി പൗരത്വം സ്വീകരിച്ചു 30 വർഷമായി ബഹ്റൈനിൽ താമസിക്കുന്നുവെന്നു പ്രതി കോടതിയിൽ പറഞ്ഞു. പാകിസ്ഥാനി പാസ്പോർട്ട് ഉപയോഗിച്ച് ഞാൻ പല തവണ ഇറാനിലേക്കും പാക്കിസ്ഥാനിലേക്കും യാത്ര ചെയ്തിടുണ്ടെന്നു തന്നെ ആരും തടഞ്ഞിട്ടില്ലെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താൻ പാസ്പോർട്ടുകൾ ഉപയോഗിച്ചാണ് ഇയാളുടെ മൂന്നുമക്കളും ബഹ്റൈൻ വിട്ടത്. “എന്റെ കുട്ടികൾ ഇപ്പോൾ ഇറാനിലാണെനു ,” പ്രതി കോടതിയിൽ പറഞ്ഞു. പാകിസ്താന്റെ പാസ്പോർട്ട് അഴിമതിയുടെ പശ്ചാത്തലത്തിൽ നടത്തിയ സുരക്ഷാ സ്വീപ്പിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഈ മാസം പാകിസ്ഥാൻ പാസ്പോർട്ടിൽ ബഹ്റൈനിൽ പ്രവേശിച്ച 14 ഇറാനികളെ അറസ്റ്റ് ചെയ്തിരുന്നു. ഡിസംബറിൽ ബലൂചിസ്ഥാനിൽ വ്യാജ പാസ്പോർട്ടുകളും വ്യാജ തിരിച്ചറിയൽ രേഖകളും ഉപയോഗിച്ച് അനധികൃതമായി യാത്ര ചെയ്ത ഏഴ് യുവാക്കൾ ക്കെതിരെ പോലീസ് കേസ് രേഖപ്പെടുത്തിയിടുണ്ട് .
പാക്കിസ്ഥാനി ഉദ്യോഗസ്ഥർക്ക് BD 10,000 നൽകിയാണ് വ്യാജ തിരിച്ചറിയൽ രേഖകൾ ഇവർ വാങ്ങുന്നത്.