bahrainvartha-official-logo
Search
Close this search box.

ഗ്രാന്റ് ഇഫ്താർ സംഗമമൊരുക്കി അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ്

IMG-20220417-WA0010

മനാമ: അൽ ഹിലാൽ ഹെൽത്ത് ഗ്രൂപ്പ് അദ്ലിയ ശാഖയിൽ വച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വിവിധ നയതന്ത്ര പ്രതിനിധികൾ, റോയൽ പാർലമെന്റ് അംഗങ്ങൾ, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് ഡയറക്ടർ ബോർഡ് അംഗങ്ങൾ, മാധ്യമ പ്രവർത്തകർ, ജീവനക്കാർ, ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക വ്യാവസായിക രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങൾ ഉൾപ്പെടെ 900-ലധികം ആളുകൾ ഇഫ്താർ സംഗമത്തിൽ പങ്കാളികളായി.

ഒട്ടനവധി പ്രമുഖരുടെ സാന്നിദ്ധ്യം ചടങ്ങിന്റെ പ്രത്യേകതയായിരുന്നു.
അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർമാരായ ഡോ. പി എ മുഹമ്മദ്, അബ്ദുൾ ലത്തീഫ്, ഗ്രൂപ്പ് സിഇഒ ഡോ. ശരത് ചന്ദ്രൻ, റീജിയണൽ ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ ആസിഫ് മുഹമ്മദ് എന്നിവർ വിശിഷ്ടാതിഥികൾക്ക് ആതിഥേയത്വമരുളി.

വിശിഷ്ടാഥിതികളായ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ, ഒമാൻ അംബാസഡർ മുഹമ്മദ് ബിൻ അലി അൽ ബലൂഷി, പാകിസ്ഥാൻ അംബാസഡർ മുഹമ്മദ് അയ്യൂബ്, മൊറോക്കൻ അംബാസഡർ മുസ്തഫ ബെൻഖിയി, അൾജീരിയൻ അംബാസഡർ അബ്ദുൽ ഹമീദ് അഹമ്മദ് അൽ ഖൂജ, തായ്ലൻഡ് അംബാസഡർ പിയാപക് ശ്രീചരെയോൺ, മലേഷ്യൻ അംബാസഡർ ഷാസ്രിൽ സാഹിറാൻ എന്നിവരുടെ സാന്നിധ്യം ചടങ്ങിന് മിഴിവേകി.

ജപ്പാൻ ഫസ്റ്റ് സെക്രട്ടറി ഹിസാസുമി യുകിയോക്ക, നേപ്പാൾ ചാർജ് ഡി അഫയേഴ്സ് അരുണ ഗിസിംഗ്, തുണീഷ്യ ചാർജ് ഡി അഫയേഴ്സ് & സെക്രട്ടറിമാരായ മിസ് മോണ മാലൂൽ, മിസ് മലീക അറൂബ്, ഇന്തോനേഷ്യയിൽ നിന്നുള്ള നയതന്ത്രജ്ഞർ മിഫ്താ അരീപ്, ഇന്ദ്ര യോഗി പ്രിബാദി എന്നിവരും സന്നിഹിതരായിരുന്നു.

അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമാക്കി ഇഫ്താർ സംഗമത്തെ അടയാളപ്പെടുത്തിയ ഏവർക്കും കടപ്പാടറിയിക്കുന്നതായി മാനേജ്‌മെന്റ് അറിയിച്ചു. എല്ലാ വർഷവും നടത്തിവരാറുള്ള ഇഫ്താർ സംഗമം വരും വർഷങ്ങളിലും ഗംഭീരമായി തന്നെ തുടരാൻ ആഗ്രഹിക്കുന്നുവെന്നും ഏവർക്കും അൽ ഹിലാൽ ഗ്രൂപ്പിന്റെ റമദാൻ ആശംസകൾ നേരുന്നതായും ഡയറക്ടർ, സി ഇ ഓ , മാനേജ്മെന്റ് വൃത്തങ്ങൾ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!