തണൽ ബഹ്‌റൈൻ ചാപ്റ്റർ വാർഷിക വിഭവസമാഹരണം സംഘടിപ്പിക്കുന്നു

New Project - 2022-04-18T040625.185

മനാമ: വടകര കേന്ദ്രമായി പ്രവർത്തിക്കുന്ന “തണൽ” ഇന്ന് 13 സംസ്ഥാനങ്ങളിലായി 5 ലക്ഷം കുടുംബങ്ങൾക്ക് താങ്ങായി, 25 ലക്ഷത്തോളം മനുഷ്യർക്ക് തണലായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.

55 സെന്ററുകൾ വഴി ആയിരക്കണക്കിന് വൃക്ക രോഗികൾക്കാണ് തണൽ ഇന്ന് സൗജന്യമായോ സൗജന്യ നിരക്കിലോ ഡയാലിസിസ് നൽകി വരുന്നത്. അതോടൊപ്പം ഭിന്ന ശേഷിക്കാരായ കുട്ടികൾക്കുള്ള സ്കൂളുകൾ, തണൽ ഫാർമസികൾ, പാരാപ്ലീജിയ സെന്ററുകൾ, തണൽ വീടുകൾ, സാമൂഹ്യ മാനസിക ആരോഗ്യ കേന്ദ്രങ്ങൾ, മൈക്രോ ലേർണിങ് സെന്ററുകൾ, ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററുകൾ എന്നിങ്ങനെ നിരവധി സ്ഥാപനങ്ങൾ തണലിന്റെ കീഴിൽ ഇന്ത്യയിൽ അങ്ങോളമിങ്ങോളം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

തണലിന്റ ജീവകാരുണ്യ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടു പോകുന്നത് പൊതുജനങ്ങളുടെ പങ്കാളിത്തം ഒന്ന് കൊണ്ട് മാത്രമാണെന്നും ഈ വർഷത്തെ പ്രവർത്തന ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയുള്ള വിഭവ സമാഹരണം മുൻവർഷങ്ങളിൽ എന്ന പോലെ ഈ മാസവും നടക്കുകയാ ണെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. ബഹ്‌റൈനിലും മറ്റു ഗൾഫ് രാജ്യങ്ങളിലും അതിന്റെ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കയാണ്.

ഇതുമായി ബന്ധപ്പെട്ട് 2022 ഏപ്രിൽ 22 വെള്ളിയാഴ്ച തണൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഒരു ഏകദിന കളക്ഷൻ കാമ്പയിൻ സംഘടിപ്പിക്കു മെന്നും അതിൽ തണലിനെ സ്നേഹിക്കുന്ന മുഴുവൻ പ്രവാസികളും ഭാഗഭാക്കുകൾ ആകണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!