bahrainvartha-official-logo
Search
Close this search box.

കായംകുളം പ്രവാസി കൂട്ടായ്മ ലേബർ ക്യാമ്പിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

WhatsApp Image 2022-04-17 at 4.15.37 PM

മനാമ: ബഹ്‌റൈനിലെ കായംകുളം സ്വദേശികളുടെ കൂട്ടായ്മയായ കായംകുളം പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ തൊഴിലാളി ക്യാമ്പിൽ ഇഫ്താർ സംഘടിപ്പിച്ചതായി പ്രസിഡന്റ് അനിൽ ഐസക്, സെക്രട്ടറി രാജേഷ് ചേരാവള്ളി എന്നിവർ അറിയിച്ചു. ബുധയ്യ ബാർബാറിൽ ഉള്ള തൊഴിലാളി ക്യാമ്പിൽ ആയിരുന്നു ഇഫ്താർ. കൂട്ടായ്മ പ്രസിഡന്റ് അനിൽ ഐസക്ക് ഉദ്ഘാടനം ചെയ്തു. ആക്റ്റിംഗ് സെക്രട്ടറി ജയേഷ് താന്നിക്കൽ അധ്യക്ഷൻ ആയിരുന്നു. ഇഫ്താർ കമ്മറ്റി കൺവീനർമാരായ അനസ് റഹിം സ്വാഗതവും തോമസ്‌ ഫിലിപ്പ് നന്ദിയും പറഞ്ഞു. ഗണേഷ് നമ്പൂതിരി, അരുൺ ആർ പിള്ള , രാജേന്ദ്രൻ വാസുദേവൻ, ശ്യാം,രാജു ശങ്കർ, അനൂപ് ശ്രീരാഗ്, സതീഷ്, ഗണേഷ് കുമാർ, വിനോദ് ഭാസ്കരൻ, സജീർ എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!