മനാമ: കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകളായി ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന തലശ്ശേരിക്കാരുടെ കൂട്ടായ്മയായ തലശ്ശേരി മുസ്ലിം വെൽഫയർ അസോസിയേഷൻ (TMWA) നടത്തിയ ഇഫ്‌താർ സംഗമം അംഗങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. മനാമ കെ.എം. സി.സി. ഹാളിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി അബ്ദുറഹ്‍മാൻ പാലിക്കണ്ടി സ്വാഗതം പറ ഞ്ഞു. ആക്ടിങ് പ്രസിഡണ്ട് സി.എച്ച്. റഷീദ് അധ്യക്ഷം വഹിച്ച ചടങ്ങിൽ വ്രതാനുഷ്ടാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും TMWA ജാതിമത ഭേദമന്യേ തലശ്ശരിയിലും സമീപ പ്രദേശങ്ങളിലും നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ട്രഷറർ ടി. സി. എ. മുസ്തഫ, സഹീർ അബ്ബാസ്, ഫുആദ് കെ.പി. സാദിഖ് കെ.എൻ., എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ബഹ്‌റൈൻ പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന മുതിർന്ന അംഗം ആലാൻ ഉസ്മാനുള്ള ഉപഹാരം അബ്ദുറഹ്മാൻ സാഹിബ് കൈമാറി.
കെ. എം.സി.സി. സെക്രട്ടറി റഫീഖ് തോട്ടക്കര, ആലാൻ ഉസ്മാൻ, അബ്ദു റഹ്മാൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നിസാർ ഉസ്മാൻ, റെനീഷ്, ശബാബ് കാത്താണ്ടി, അഫ്സൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.ജാവേദ് ടി.സി.എ നന്ദി പ്രകാശനം നിർവഹിച്ചു.