മനാമ: ബഹ്റൈനിലെത്തിയ മുൻ ഇന്ത്യൻ ടീം ക്യാപ്റ്റനും ക്രിക്കറ്റ് ഇതിഹാസവുമായ മുഹമ്മദ് അസറുദ്ധീൻ ദാന മാളിലെ ലുലു ഹൈപ്പർമാർക്കെറ്റ് സന്ദർശിച്ചു. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ബഹ്‌റൈൻ മാനേജിങ് ഡയറക്ടർ ജൂസെർ രൂപവാല താരത്തെ സ്വാഗതം ചെയ്തു. മറ്റു മുതിർന്ന മാനേജ്മെന്റ് പ്രതിനിധികളും സന്ദർശനവേളയിൽ സന്നിഹിതരായിരുന്നു.