മനാമ : ഇന്ത്യൻ സോഷ്യൽ ഫോറം ഇന്ത്യൻ ക്ലബ് മായി ചേർന്ന് ഗ്രാൻഡ് ഇഫ്താർ സംഘടിപ്പിച്ചു.ഇന്ത്യൻ സോഷ്യൽ ഫോറം പ്രസിഡന്റ് അലിഅക്ബർ ന്റെ അധ്യക്ഷതയിൽ ചേർന്ന ഇഫ്താർ സംഗമത്തിൽ ഇന്ത്യൻ എംബസി അസിസ്റ്റന്റ് സെക്രട്ടറി രവി ശങ്കർ ശുക്ല, ക്യാപിറ്റൽ ഗവർണറേറ്റ് പ്രതിനിധി യുസുഫ് ലോറി എന്നിവർ മുഘ്യ അതിഥികൾ ആയിരുന്നു. സംഗമത്തിൽ പുരാതന തമിഴ് പുസ്‌തമാകമായ തിരിക്കുലറിന്റെ പ്രകാശനം ഇന്ത്യൻ സോഷ്യൽ ഫോറം തമിഴ് ചാപ്റ്റർ പ്രസിഡന്റ് നവാസ് മുഖ്യ അതിഥികൾക്ക് നൽകി പ്രകാശനം ചെയ്തു.ഇന്ത്യൻ ക്ലബ് ആക്ടിംഗ് പ്രസിഡന്റ് സാനി പോൾ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് സ്വാഗതവും സെക്രട്ടറി അബൂബക്കർ നന്ദിയും പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ഫോറം ഫാമിലി എന്റർടൈൻമെന്റ് സെക്രട്ടറി സയ്യിദ് സിദ്ധീഖ് പ്രോഗ്രാം നിയന്ത്രിച്ചു. ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തി നടന്ന ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി.
