bahrainvartha-official-logo
Search
Close this search box.

മദ്രസ പൊതു പരീക്ഷാ ഫലം പ്രഖ്യാപിച്ചു: ബഹ്‌റൈന്‍ മദ്രസകള്‍ക്ക് 100 മേനി

WhatsApp Image 2022-04-18 at 10.14.08 PM

മനാമ: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഗൾഫിലെ മദ്റസ്സകളിൽ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ടു ക്ലാസ്സുകളിലേക്ക് നടത്തിയ ഓൺലൈൻ പൊതു പരീക്ഷയിൽ ബഹ്‌റൈന്‍ മജ്മഉത്തഅ്‌ലീമില്‍ ഖുര്‍ആന്‍ മദ്രസകള്‍ മികവാര്‍ന്ന വിജയം കരസ്ഥമാക്കി. ഏഴാം ക്ലാസിലും പത്താം ക്‌ളാസിലും പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളും ഉന്നത വിജയം കരസ്ഥമാക്കി. അഞ്ചാം ക്ലാസ്സിൽ ഇഫ്‌റ (ഹമദ് ടൗൺ), അബ്ദുള്ള ഉമർ, മുഹമ്മദ്‌ ബർഹാൻ ലുഖ്മാൻ, ഫാത്തിമ ഫിദ ഇഖ്ബാൽ (മൂവരും റഫ), സുഹാന സലാം (ഉമ്മുൽഹസം), മുഹമ്മദ്‌ ജവാദ് (മനാമ), ഫാത്തിമ സന (ഹിദ്ദ്) എന്നിവരും ഏഴാം ക്ലാസ്സിൽ മുഹമ്മദ് റാസി (ഹിദ്ദ്), മുഹമ്മദ് ഫർഹാൻ (ഉമ്മുൽഹസം), മുഹമ്മദ് റിഫാൻ (റഫ), ജുഹൈന (മനാമ), ലിബ ശറഫ് (ഈസാ ടൗൺ), ഹൈഫ യൂനുസ് (സൽമാബാദ്) എന്നിവരും ഫുൾ A++ ഗ്രേഡ് നേടി.

വിദ്യാഭ്യാസ ബോർഡ്‌ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തിയും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റുമായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാരാണ് ഫല പ്രഖ്യാപനം നടത്തിയത് . പതിനായിരത്തിലേറെ മദ്രസകള്‍ ഇന്ത്യയിലും വിദേശത്തുമായി സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ധാര്‍മ്മിക മൂല്യങ്ങള്‍, പരിസ്ഥിതി പഠനം, മതേതര കാഴ്ചപാടും ദൗത്യവും, വര്‍ഗീയതയും ഭീകരവാദവും ഇല്ലാതാക്കുക, മതസൗഹാര്‍ദ്ധവും ദേശസ്‌നേഹത്തിനും പ്രാധാന്യം നല്‍കിയുള്ള പാഠങ്ങള്‍ എന്നിവ ഉള്‍കൊള്ളുന്ന പാഠ്യ പദ്ധതിയാണ് സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ ക്രമീകരിച്ചിട്ടുള്ളത്. പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും കുട്ടികളെ പ്രാപ്തരാക്കിയ അധ്യാപകരെയും രക്ഷിതാക്കളെയും ഐ.സി.എഫ്, എസ്.ജെ.എം കമ്മറ്റികള്‍ പ്രത്യേകം അനുമോദിച്ചു. മെയ് രണ്ടാം വാരത്തില്‍ ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. വിശദ വിവരങ്ങള്‍ക്ക്് 39088058, 39217760 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!