മനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ ഡിസ്കവർ ഇസ്ലാമുമായി ചേർന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. കെസിഎ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ കെസിഎ പ്രസിഡന്റ് റോയ് സി ആന്റണി അധ്യക്ഷത വഹിച്ചു. കെ സി എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതമാശംസിച്ച യോഗത്തിൽ ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സയ്യിദ് റമദാൻ നദ്‌വി മുഖ്യപ്രഭാഷണം നടത്തി.
ഡിസ്കവർ ഇസ്ലാം ഔട്ട് റീച്ച് മാനേജർ മുഹമ്മദ് സുഹൈർ, കോർഡിനേറ്റർസ് യൂസഫലി, ഫൈസൽ, ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ,കെ സി ഇ സി പ്രസിഡന്റ് ഫാദർ ദിലീപ് ഡേവിസൺ,ഐ സി ആർ ഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ, ഐ സി ആർ ഫ് അഡ്വൈസർ അരുൾ ദാസ് തോമസ്, ബഹ്റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ക്യാൻസർ കെയർ ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ പി വി ചെറിയാൻ, കിംസ് ഹെല്‍ത് ഗ്രൂപ് സി.ഒ.ഒ. താരിഖ് നജീബ്, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, സിംസ് പ്രസിഡണ്ട് ബിജു ജോസഫ്, ജനറൽ സെക്രട്ടറി ജോയ് പോളി,ഒ ഐ സി സി നേതാക്കളായ രാജു കല്ലുംപുറം, ബിനു കുന്നന്താനം, പ്രതിഭാ നേതാക്കളായ ജോയി വെട്ടിയാടൻ, പ്രദീപ് പത്തേരി, സംസ്കൃതി ജനറൽ സെക്രട്ടറി റിതിൻ രാജ്, കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡണ്ട് നിസാർ കൊല്ലം, കോഴിക്കോട് പ്രവാസി ഫോറം ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ, മഹാത്മാ ഗാന്ധി കള്‍ച്ചറല്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് എബി തോമസ്, ഷെമിലി പി ജോൺ, ദീപക് മേനോൻ, യു കെ അനിൽ, അനസ് റഹീം, അൻവർ, മോഹമ്മദ് അലി, അബ്ബാസ് സൈത്, നൈല, മോനി ഓടി കണ്ടത്തിൽ, എന്നിവരും ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക സംഘടനകളിലെ നേതാക്കളും, മാധ്യമ പ്രതിനിധികളും ഇഫ്താർ വിരുന്നിൽ സംബന്ധിച്ചു.