bahrainvartha-official-logo
Search
Close this search box.

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം മർകസിൻ്റെ മുഖമുദ്ര: മർസൂഖ് സഅദി കാമിൽ സഖാഫി

WhatsApp Image 2022-04-19 at 2.25.39 PM

മനാമ: ധാർമിക ബോധമുള്ള വിദ്യാർത്ഥികളെ സമുഹത്തിന് സമർപ്പിക്കുന്നതിൽ മർകസ് വഹിച്ച പങ്ക് വിലപ്പെട്ടതാണെന്ന് മർകസ് പി.ആർ.ഒ മർസൂഖ് സഅദി കാമിൽ സഖാഫി അഭിപ്രായപ്പെട്ടു.രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ മർകസ് നടത്തി വരുന്ന വിദ്യാഭ്യാസ സാമൂഹിക സേവനങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.നാൽപത്തഞ്ചാമത് മർകസ് ഡേയോടനുബന്ധിച്ച് മർകസ് ബഹ്റൈൻ ചാപ്റ്റർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മനാമ സുന്നി സെൻററിൽ സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മർക്കസ് ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ vpk അബൂബക്കർ ഹാജിയുടെ ആദ്ധ്യക്ഷതയിൽ ചേർന്ന പരിപാടി ICF നാഷണൽ പ്രസിഡൻ്റ് സൈനുദ്ദീൻ സഖാഫി ഉൽഘാടനം ചെയ്തു. ICF നാഷണൽ സെക്രട്ടറി MC അബ്ദുൽ കരീം ഹാജി, ICF നാഷണൽ ദഅവ പ്രസിഡൻ്റ് അബൂബക്കർ ലതീഫി, KCF പ്രതിനിധി ജമാൽ വിട്ടൽ, RSC ചെയർമാൻ അബ്ദുള്ള രണ്ടത്താണി, അബ്ദുൽ റഹീം സഖാഫി വരവൂർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. മർക്കസ് ബഹ്റൈൻ ചാപ്റ്റർ ജനറൽ കൺവീനർ അബ്ദുൽ ഹകീം സഖാഫി കിനാലൂർ സ്വാഗതവും മീഡിയ സെക്രട്ടറി ഫൈസൽ ഒ.പി നന്ദിയും രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!