മനാമ: ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ ഉള്ള ലേബർ ക്യാമ്പുകളിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ദിശാ സെന്റർ, മലബാർ ഗോൾഡ്, ഡിസ്കവർ ഇസ്ലാം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടുകൂടി സംഘടിപ്പിച്ചുവരുന്ന ഇഫ്താറുകൾ തൊഴിലാളികൾക്ക് വലിയ ആശ്വാസവും വേറിട്ട അനുഭവവും ആയിമാറികൊണ്ടിരിക്കുന്നു. റമദാനിലെ എല്ലാ ദിവസങ്ങളിലും തുച്ഛ വരുമാനക്കാരായ തൊഴിലാളികൾക്കുവേണ്ടി നടത്തിവന്നിരുന്ന ഇഫ്താർ മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷങ്ങളായി നടത്താൻ സാധിച്ചിരുന്നില്ല. ഈ വർഷം വളരെ ഭംഗിയായി തൊഴിലിടങ്ങളിൽ നടത്താൻ സാധിക്കുന്നതിൽ തൊഴിലാളികൾക്ക് വലിയ ആശ്വാസമേകുന്നതായി സംഘാടകർ അറിയിച്ചു. അബ്ദുൽ ഹഖ്, അബ്ദുൽ നാസർ, അബ്ദുൽ ജലീൽ, ബദറുദ്ദീൻ, മുഹമ്മദലി മലപ്പുറം എന്നിവർ നേതൃത്വം നൽകി വരുന്നു.
