ഡൽഹിയിലെ ജഹാംഗീർപുരിയിൽ മുനിസിപ്പൽ കോർപറേഷന്റെ നേതൃത്വത്തിൽ മുസ്ലിം വീടുകളും കടകളും പള്ളികളും തകർക്കുന്ന നടപടികൾക്കെതിരെ പ്രതിഷേധങ്ങൾ ഉയരണമെന്ന് യൂത്ത് ഇന്ത്യ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇതിനകം ഒരുപാട് പേരുടെ ജീവിതമാർഗ്ഗത്തിലൂടെ ബുൾഡോസർ കയറിയിറങ്ങിപ്പോയി. അനധികൃത നിർമാണമെന്ന് പറഞ്ഞുള്ള ഈ നടപടിക്ക് സുപ്രീം കോടതി അടിയന്തിര ഉത്തരവിട്ടിട്ടും തകർക്കൽ തുടരുന്നു.
പതിറ്റാണ്ടുകളായി സൗഹാർദ്ദത്തിൽ ജീവിക്കുന്ന ജനവിഭാഗങ്ങൾക്കിടയിൽ വിദ്വേഷത്തിന്റെ കല്ലെറിയുകളും അതേറ്റു പിടിക്കാൻ മാധ്യമങ്ങളും പട നയിക്കുമ്പോൾ ജനാധിപത്യ മതേതര വിശ്വാസികൾ ഇത്തരം നടപടികൾക്കെതിരെ നിരന്തരമായി ശബ്ദിക്കാൻ മുന്നോട്ടു വരണം. യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് വി കെ, ജനറൽ സെക്രട്ടറി ജുനൈദ് കായണ്ണ എന്നിവർ പങ്കെടുത്തു