മനാമ: കേരള കാത്തലിക് അസോസിയേഷൻ സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ക്യാമ്പിൽ സാധാരണ ടെസ്റ്റുകള്‍ക്കു പുറമേ കിഡ്നി സ്ക്രീനിംഗ്, ലിവര്‍ സ്ക്രീനിംഗ് ടെസ്റ്റുകൾ ഉൾപ്പെടുത്തിയിരുന്നു.
മെഡിക്കൽ ക്യാമ്പ് കെസിഎ പ്രസിഡന്റ് റോയ് സി ആന്റണി ഉദ്ഘാടനം ചെയ്തു. അൽ ഹിലാൽ ഹോസ്പിറ്റൽ സൽമാബാദ് ബ്രാഞ്ച് മാനേജർ ടോണി മാത്യു, കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, കോർ ഗ്രൂപ്പ് ചെയർമാൻ സേവി മാത്തുണ്ണി, ഗോൾഡൻ ജൂബിലി ചെയർമാൻ എബ്രഹാം ജോൺ, ട്രഷറർ അശോക് മാത്യു, സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയൽ എന്നിവർ സംബന്ധിച്ചു.പീറ്റർ തോമസ്, ജോയൽ ജോസ്, മനോജ് മാത്യു, ജിതിൻ ജോസ്, രഞ്ജിത്ത് തോമസ്, സോബിൻ ജോസ്, ജെൻസൺ തെറ്റയിൽ, റോസ് ജോയൽ, ബോൺസി ജിതിൻ, അദീന മരിയ, എഞ്ചല മനോജ്, നാൻസി ജെൻസൺ, സിമി അശോക് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.