മനാമ: ബഹ്റൈന്‍ ലാല്‍കെയേഴ്സ് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സുമായി സഹകരിച്ച് സല്‍മാബാദിലെ ലേബർ ക്യാമ്പിൽ ഇഫ്താര്‍ സംഗമം നടത്തി. മലബാര്‍ ഗോള്‍ഡ് നടത്തുന്ന സാമൂഹിക ഇടപെടലുകളെ മാനിച്ച് ലാല്‍കെയേഴ്സ് പ്രസിഡന്റ് എഫ്.എം. ഫൈസല്‍, സെക്രട്ടറി ഷൈജു കന്പ്രത്ത് എന്നിവര്‍ ചേര്‍ന്ന് മലബാര്‍ ഗോള്‍ഡ് പ്രതിനിധി യാസറിന് ഉപഹാരം കൈമാറി.
കണ്‍വീനര്‍ തോമസ് ഫിലിപ്, വൈസ് പ്രസിഡന്റ് അരുണ്‍ ജി. നെയ്യാര്‍, പ്രദീപ്, സുബിന്, വിഷ്ണു, രതിന്തിലക്, നിധിന്, രജീഷ് പന്തളം, മണിക്കുട്ടന്, ഡിറ്റോ ഡേവിസ്, പ്രജില്‍ പ്രസന്നന്, അനു കമല്‍ എന്നിവര്‍ നേതൃത്വം നൽകി.
								
															
															
															
															








