bahrainvartha-official-logo
Search
Close this search box.

മര്‍കസിന്റെ ലക്ഷ്യം സാമൂഹിക നന്മ; കാന്തപുരം

WhatsApp Image 2022-04-23 at 6.32.08 PM

മനാമ: രാജ്യത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കാവശ്യമായ പ്രവര്‍ത്തനങ്ങളും പദ്ധതികളുമാണ് മര്‍കസ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തിയും മര്‍കസ് ചാന്‍സലറുമായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാര്‍ പറഞ്ഞു. മര്‍കസ് നാല്‍പത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ആഗോള തലത്തില്‍ അറിയപ്പെടുന്ന വിദ്യാഭ്യാസ കേന്ദ്രമായി സ്ഥാപനം മാറിയത് നന്മയിലധിഷ്ടിതമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയത് കൊണ്ടാണ്. ഐ.സി.എഫും ബഹ്‌റൈന്‍ മര്‍കസ് ചാപ്റ്ററും സംയുക്തമായി മനാമ പാകിസ്ഥാന്‍ ക്ലബില്‍ സംഘടിപ്പിച്ച മഹ്‌ളറത്തുല്‍ ബദ് രിയ ആത്മീയ സംഗമം ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ധേഹം.

വിവിധ സ്ഥാപന ഭാരവാഹികളും സംഘടന പ്രതിനിധികളും കാന്തപുരത്തെ ഷാള്‍ അണിയിച്ച് ആദരിച്ചു. ബഹ്‌റൈന്‍ ഐ.സി.എഫിന്റെ ഈ വര്‍ഷത്തെ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം വേദിയില്‍ നടന്നു. കെ.സി.സൈനുദ്ധീന്‍ സഖാഫി നടമ്മല്‍ പൊയില്‍ അധ്യക്ഷത വഹിച്ചു. മര്‍കസ് പി.ആര്‍.ഒ മര്‍സൂഖ് സഅദി പാപിനിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ഐ.സി.എഫ് നേതാക്കളായ അബൂബക്കര്‍ ലത്വീഫി, ഉസ്മാന്‍ സഖാഫി, ശാനവാസ് മദനി, ഹഖീം സഖാഫി കിനാലൂര്‍, സലീം മൂവാറ്റുപുഴ എന്നിവര്‍ സംബന്ധിച്ചു. അഡ്വക്കറ്റ് എം.സി. അബ്ദുല്‍ കരീം സ്വാഗതവും വി.പി.കെ അബൂബക്കര്‍ ഹാജി നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!