മനാമ: ബഹ്റൈൻ ഒ.ഐ.സി.സി. കോഴിക്കോട് ജില്ലാ കമ്മിറ്റി മെയ് മാസം 27 ന് സംഘടിപ്പിക്കുന്ന ജില്ലാ പഠനക്യാമ്പിൻ്റെ മുന്നോടിയായി മുഹറക്കിലെ കാപ്പാലം റെസ്റ്റോറൻ്റിൽ വെച്ച് ചേർന്നഒഐസിസി കോഴിക്കോട് ജില്ലാ ജില്ലാ ജനറൽ ബോഡി യോഗവും അതിനൊപ്പം വ്രതശുദ്ധിയുടെ ചൈതന്യം ഉൾക്കൊണ്ട് സംഘടിപ്പിച്ച ഇഫ്താർ സംഗമവും, സ്വാഗത സംഘ രൂപീകരണവും നടത്തി.സംഗമം ഒ.ഐ.സി.സി. ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിലീസ്റ്റ് കൺവീനർ കൂടിയായ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു.
പ്രസ്തുത സംഗമത്തിൽ ബഹ്റൈൻ ഒ.ഐ.സി.സി. കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ഷമീം.കെ.സി.അധ്യക്ഷത വഹിച്ചു.ദേശീയ കമ്മിറ്റി പ്രസിഡൻ്റ് ബിനുകുന്നന്താനം മുഖ്യ പ്രഭാഷണം നടത്തി. ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ബോബി പാറയിൽ, ഗഫൂർ ഉണ്ണിക്കുളം, ചാരിറ്റി സെക്രട്ടറി മനു മാത്യൂ, ജില്ലാ ട്രഷറർ പ്രദീപ് മേപ്പയ്യൂർ, ജില്ലാ സെക്രട്ടറി ഗിരീഷ് കാളിയത്ത് എന്നിവർ പ്രഭാഷണം നടത്തി.
ജില്ലാ ജനറൽ സെക്രട്ടറി ബിജു ബാൽ .സി.കെ.സ്വാഗതവും, ക്യാമ്പ് ജനറൽ കൺവീനർ സുമേഷ് അനേരി നന്ദിയും പ്രകാശിപ്പിച്ചു.ജനറൽ ബോഡി സംഗമത്തിൽ വച്ച് ക്യാമ്പിൻ്റെ വിജയത്തിന് വേണ്ടി. 101 അംഗ കമ്മിറ്റിക്ക് രൂപം കൊടുത്തു. ജനറൽ കൺവീനർ സുമേഷ് അനേരി, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജാലീസ് കുന്നത്തുകാട്ടിൽ, ക്യാമ്പ് കോഡിനേറ്റർ പ്രദീപ് മേപ്പയ്യൂർ, സാമ്പത്തിക കമ്മിറ്റി കൺവീനർ ഗിരീഷ് കാളിയത്ത്, പ്രചരണ വിഭാഗം കമ്മിറ്റി കൺവീനർ രഞ്ജൻകച്ചേരി, രജിസ്റ്ററേഷൻ കമ്മിറ്റി കൺവീനർമാരായി ശ്രീജിത്ത് പനായി, റീജിത്ത് മൊട്ടപ്പാറ, ഭക്ഷണ കമ്മിറ്റി കൺവീനർ ഫൈസൽ പട്ടാണ്ടി , സ്വീകരണ കമ്മിറ്റി കൺവീനർ സുരേഷ്മണ്ടോടി, ഗതാഗത കമ്മിറ്റി കൺവീനർ മുബീഷ് കോക്കല്ലൂർ, വളണ്ടിയർ കമ്മിറ്റി കൺവീനർ രവിപേരാമ്പ്ര , അക്കോമഡേഷൻ കമ്മിറ്റി കൺവീനർ അനിൽ കൊടുവള്ളി, എന്നിവരെയും തെരഞ്ഞെടുത്തു.ജില്ലാ, നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളായ റഷീദ് മുയിപ്പോത്ത് , പി.പി.സുരേഷ്, നൗഷാദ് കുരുടി വിട്, അസൈനാർ ഒള്ളുർ, വിൻസന്റ് തോമസ്, പ്രബുൽദാസ്, സാഹിർ പേരാമ്പ്ര, ജോണി തിരുവമ്പാടി, തുളസിദാസ് ചെക്യാട് എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
കോവിഡ് 19 ൻ്റെ മഹാമാരിക്ക് ശേഷം. നന്മയുടെയും സൗഹാർദ്ദത്തിൻ്റെയും വിളംബരമായി മാറിയ ഇഫ്താർ സംഗമത്തിൽ ബഹ്റൈൻ്റെ പ്രാന്തപ്രദേശങ്ങളിൽ നിന്ന് എത്തിചേർന്ന ഒ.ഐ.സി.സി.നേതാക്കളുടെയും പ്രവർത്തകരുടെയും നിറ സാന്നിധ്യം കൊണ്ട് സമ്പന്നമാക്കിയ സംഗമമായിരുന്നു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചത്.