മനാമ (ബിഎൻഎ): സുന്നി, ജാഫരി എൻഡോവ്‌മെന്റ് ഡയറക്ടറേറ്റുകളുടെ കീഴിലുള്ള അഞ്ച് ആരാധനാലയങ്ങൾ പൂർണമായും നവീകരിച്ചതായി നീതിന്യായ, ഇസ്‌ലാമിക കാര്യ, എൻഡോവ്‌മെന്റ് മന്ത്രാലയം അറിയിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ബഹ്‌റൈൻ രാജ്യത്തുടനീളം ഇരുപത് പള്ളികൾ തുറക്കാനും പുനഃസ്ഥാപിക്കാനും ഉത്തരവിട്ടിരുന്നു.
സൽമാൻ ടൗണിലെ പന്ത്രണ്ട് പള്ളികളുടെ രൂപകല്പനയും നിർമ്മാണവും വേഗത്തിലാക്കാനും നിർദ്ദേശങ്ങൾ നൽകിയിരുന്നു.
സല്‍മാനിയയിലെ അഹമ്മദ് ബിൻ ഹസൻ, ജുഫൈറിലെ അബ്ദുൽറഹ്മാൻ ബിൻ അബുൽവഹാബ് , മനാമയിലെ മെജ്ബെൽ ,അൽ നയിമിലെ അൽ ഈദും , ഷെയ്ഖ് യാക്കൂബും ആണ് നവീകരിച്ച അഞ്ച് ആരാധനാലയങ്ങൾ.