bahrainvartha-official-logo
Search
Close this search box.

2022 ഒന്നാം പാദത്തിൽ ബഹ്‌റൈൻ 1.255 ബില്യൺ ബഹ്‌റൈൻ ദിനാർ മൂല്യമുള്ള ദേശീയ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്തു

New Project - 2022-04-25T211145.428

മനാമ (ബിഎൻഎ): വ്യാപാരം, ഇറക്കുമതി, കയറ്റുമതി (ദേശീയ ഉത്ഭവം) എന്നിവയുടെ ബാലൻസ് ഉൾക്കൊള്ളുന്ന 2022 ആദ്യ പാദത്തിലെ വിദേശ വ്യാപാര റിപ്പോർട്ട് ഇൻഫർമേഷൻ & ഇ ഗവൺമെന്റ് അതോറിറ്റി (ഐജിഎ) പുറത്തിറക്കി. 2022 ഒന്നാം പാദത്തിൽ ബഹ്‌റൈൻ 1.255 ബില്യൺ ബഹ്‌റൈൻ ദിനാർ മൂല്യമുള്ള ദേശീയ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്തു. ഇറക്കുമതിയുടെ മൂല്യം 4% വർദ്ധിച്ചുവെന്നാണ് റിപ്പോർട്ട്. 

റിപ്പോർട്ട് അനുസരിച്ച്, ബഹ്‌റൈനിലേക്കുള്ള ഇറക്കുമതിയുടെ കാര്യത്തിൽ ചൈന മൊത്തം 214 ദശലക്ഷം ബഹ്‌റൈൻ ദിനാറുമായി, ഒന്നാം സ്ഥാനത്താണ്,  ബ്രസീൽ 130 ദശലക്ഷം ബഹ്‌റൈൻ ദിനാറുമായി രണ്ടാമതും, 118 ദശലക്ഷം ബഹ്‌റൈൻ ദിനാറുമായി ഓസ്‌ട്രേലിയ മൂന്നാമതുമാണ്.

 ബഹ്‌റൈനിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന മുൻനിര ഉൽപ്പന്നമായി നോൺ-അഗ്ലോമറേറ്റഡ് ഇരുമ്പയിരുകളും കോൺസൺട്രേറ്റുകളും ഉയർന്നിട്ടുണ്ട്.  മൊത്തം മൂല്യം135 ദശലക്ഷം  ബഹ്‌റൈൻ ദിനാർ ആണ്. അതേസമയം അലുമിനിയം ഓക്‌സൈഡ് 111 ദശലക്ഷം ബഹ്‌റൈൻ ദിനാറുയുമായി രണ്ടാമതും 32 ദശലക്ഷം ബഹ്‌റൈൻ ദിനാറുമായി ഫോർ വീൽ ഡ്രൈവ് കാറുകൾ മൂന്നാമതുമാണ്.

 ദേശീയ ഉത്ഭവത്തിന്റെ കയറ്റുമതി മൂല്യം 2022 ആദ്യ പാദത്തിൽ 83% വർധിച്ചിട്ടുണ്ട്. കയറ്റുമതി സ്വീകരിക്കുന്ന രാജ്യങ്ങളിൽ സൗദി അറേബ്യ ഒന്നാം സ്ഥാനത്താണ്.അതേസമയം, 207 ദശലക്ഷം ബഹ്‌റൈൻ ദിനാറുമായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക രണ്ടാമതും 92 മില്യൺ ബഹ്‌റൈൻ ദിനാറുമായി ഇറ്റലി മൂന്നാമതുമാണ്. റീ-കയറ്റുമതിയുടെ മൊത്തം മൂല്യം 14% കുറഞ്ഞ് 2022-ലെ ആദ്യ പാദത്തിലെ159 ദശലക്ഷം ബഹ്‌റൈൻ ദിനാറിൽ എത്തി, 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!