ഫ്രന്റ്‌സ് മനാമ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ മനാമ യൂണിറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കെ സിറ്റി ഹാളിൽ നടന്ന പരിപാടിയിൽ എഴുത്തുകാരനും പണ്ഡിതനുമായ ടി മുഹമ്മദ്‌ ഇഫ്താർ സന്ദേശം കൈമാറി. വൃതത്തിലൂടെ വിശ്വാസി ഉദാസീനനാവുകയല്ല ചെയ്യുന്നതെന്നും കർമ്മരംഗത്തും ആത്മീയ മേഖലകളിലും കൂടുതൽ ഉന്മേഷഭരിതനാവുകയാണെന്നും അദ്ദേഹം പറഞ്ഞു. എം എം മുനീർ, നിയാസ് കണ്ണിയൻ. അബ്ദുൽ ലത്തീഫ്, അയ്യൂബ് എന്നിവർ നേതൃത്വം നൽകി.