ബഹ്‌റൈൻ കാൻസർ കെയർ ഗ്രൂപ്പ് ഇഫ്ത്താർ സംഗമം നടത്തി

WhatsApp Image 2022-04-25 at 10.38.52 AM

മനാമ: ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിച്ചു വരുന്ന കാൻസർ കെയർ ഗ്രൂപ്പ് (സിസിജി) റാമീ ഗ്രാൻഡ് ഹോട്ടലിൽ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു. സമൂഹത്തിലെ വിവിധ തുറകളിലെ പ്രഗൽഭ വ്യക്തിത്വങ്ങളും ഗ്രൂപ്പിലെ സജീവ അംഗങ്ങളും പങ്കെടുത്ത ഇഫ്ത്താർ സംഗമത്തിന് സിസിജി പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ സ്വാഗതവും ജനറൽ സെക്രട്ടറി കെ. ടി. സലിം നന്ദിയും രേഖപ്പെടുത്തി. നൈന മുഹമ്മദ് ഇഫ്ത്താർ സംഗമം കോർഡിനേറ്റ് ചെയ്തു.

ഇന്ത്യൻ എംബസ്സി സെക്കൻഡ് സെക്രട്ടറി രവികുമാർ ജൈൻ, ഡിസ്ക്കവർ ഇസ്ലാം ഗവർണർ ബോർഡ് മെമ്പർ ഷെയ്ഖ് ഡോ: ഇസ ജാസ്സിം അൽ മുതവ, പ്രശസ്ത നടിയും പാട്ടുകാരിയുമായ മമത മോഹൻദാസ്, ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്‌സ് അംഗം സോണിയ ജനാഹി, കാൻസർ ബാധിത കുട്ടികൾക്കായുള്ള ഫ്യൂചർ സൊസൈറ്റി ഫോർ യൂത്ത് ആൻഡ് സ്‌മൈൽ ചെയർമാൻ സബ അബ്ദുൾറഹ്മാൻ അൽ സയാനി ബഹ്‌റൈൻ ഔദ്യോഗിക സ്ഥാനങ്ങളിൽ ഇരിക്കുന്ന ഹുസൈൻ അൽ ഹുസ്സൈനി, അബ്ദുൽ ആസിം ഫൗസി, ഫാത്തിമ ഷിഹാബി, സഫ അൽ നാസർ, റാണ അൽ മനായി, ഹസ്നിയ കരിമി, അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി ലിജോയ് ചാലക്കൽ, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് രാധാകൃഷ്ണ പിള്ള, ഐ. സി. ആർ. എഫ് ചെയർമാൻ ഡോ: ബാബു രാമചന്ദ്രൻ, അഡ്വൈസർ അരുൾദാസ് തോമസ്, അയ്മാക്‌ ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, സ്‌കൂൾ പ്രിന്സിപ്പൾമാരായ രവി വാരിയർ, ഗോപിനാഥ മേനോൻ, കാൻസർ കെയർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കോശി സാമുവൽ, ജോർജ് മാത്യു, അബ്ദുൽ സഹീർ, ഗ്രൂപ്പ് അഡ്വൈസറി -ലേഡീസ് വിങ്- സർവീസ് വിങ് അംഗങ്ങൾ, സാമൂഹിക സാംസ്‌കാരിക രംഗത്തെ നേതാക്കൾ, ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫ്‌സ്, പത്രദൃശ്യ മാധ്യമരംഗത്തെ പ്രമുഖർ എന്നിവർ ഇഫ്ത്താർ സംഗമത്തിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!