മനാമ: സൽമാബാദ് സുന്നി സെൻ്റർ (വ്യാഴം) വൈകീട്ട് നാലിന് ഐ.സി.എഫ്. ബഹ്റൈൻ നാഷനൽ പ്രസിഡണ്ട് കെ.സി സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്യും. മജ്മഉ തഅലീമുൽ ഖുർആൻ മദ്രസ്റ്റ , ഐ.സി.എഫ്. സൽമാബാദ് സെൻട്രൽ കമ്മിറ്റി ഓഫീസ്, ,രിസാല സ്റ്റഡി സർക്കിൾ (ആർ എസ്. സി. ) സെക്ടർ കാര്യാലയം എന്നിവ സുന്നി സെൻ്ററിൽ പ്രവർത്തിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന മഹ്ള റത്തുൽ ബദ്രിയമജ് ലിസ് , ഇഫ്താർ സംഗമം, പ്രവർത്തക ക്യാമ്പ് , എന്നിവ നടക്കും. ഐ.സി. എഫ്. നാഷനൽ അഡ്മിൻ പ്രസിഡണ്ട് സലാം മുസല്യാർ കോട്ടക്കൽ,, വി.പി. കെ. അബൂബക്കർ ഹാജി,, ആർ. എസ്. സി ഗൾഫ് കൗൺസിൽ അംഗം അബ്ദുറഹിം സഖാഫി വരവൂർ , ആർ.എസ്.സി. നാഷനൽ ജനറൽ കൺവീനർ അഡ്വക്കറ്റ് ഷബീറലി, ചെയർമാൻ അബ്ദുള്ള രണ്ടത്താണി, ഹംസ ഖാലിദ് സഖാഫി, മുനീർ സഖാഫി ചേകനൂർ എന്നിവർ സംബന്ധിക്കും.
ഇത് സംബന്ധിയായി ഐ.സി.എഫ്. സെൻട്രൽ പ്രസിഡണ്ട് മെർ ഹാജി ചേലക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹംസ ഖാലിദ് സഖാഫി, ഷഫീഖ് മുസല്യാർ, ഹാഷിം മുസ്ല്യാർ, റഹീം താനൂർ, ഫൈസൽ ചെറുവണ്ണൂർ, അഷ്റഫ് കോട്ടക്കൽ, അക്ബർ കോട്ടയം, കെ.ബി.ഷാജഹാൻ, നൗഷാദ് വൈ .കെ., അർഷദ് ഹാജി, ശുക്കൂർ കോട്ടക്കൽ , അബ്ദുൾ സലാം എന്നിവർ സംബന്ധിച്ചു.